രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ വരുന്നു ; പരീക്ഷണ ഓട്ടം ഉടന്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നടപ്പുസാമ്പത്തിക വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി പറഞ്ഞു. ഹൈഡ്രജനില്‍ ട്രെയിനുകള്‍ ഓടിക്കുന്നത് രാജ്യത്ത് ഒരു വലിയ ‘സാങ്കേതിക മുന്നേറ്റം’ ആയിരിക്കുമെന്ന് ലഹോട്ടി ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിക്കുന്നതിനുള്ള കരാര്‍ നോര്‍ത്തേണ്‍ റെയില്‍വേ ഇതിനകം നല്‍കിയിട്ടുണ്ടെന്നും അതിന്റെ ജോലികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര തലത്തില്‍ ഹ്രൈഡജന്‍ ട്രെയിന്‍ പുതിയ സാങ്കേതികവിദ്യയാണ്. അതുകൊണ്ട് രാജ്യത്ത് ആദ്യമായി ഇത് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറിലും പരിസരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന റെയില്‍ പദ്ധതികളുടെ അവലോകനത്തിനായി സംഘടിപ്പിച്ച വകുപ്പുതല യോഗത്തില്‍ പങ്കെടുക്കാനാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എത്തിയത്. ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനം, മോവ്-ഖണ്ഡ്വ റെയില്‍വേ റൂട്ട് മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവ അവലോകനം ചെയ്തതായും പ്രവൃത്തി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ലഹോട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...