പുടിനുനേരെ വധശ്രമം? കൊട്ടാരം യുക്രെയ്ൻ ആക്രമിച്ചുവെന്ന് റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് നേരെ യുക്രൈന്‍ നടത്തിയ വധശ്രമം തകര്‍ത്തെന്ന് റഷ്യ. ചൊവ്വാഴ്ച രാത്രിയോടെയാണ് ക്രെംലിനിടെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നില്‍ യുക്രൈനാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്. രണ്ട് ഡ്രോണുകളും തകര്‍ത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു.

ഔദ്യോഗിക വസതിക്കും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ പുടിന്‍ ക്രെംലിനിലെ വസതിയില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റ് ഇപ്പോള്‍ മോസ്‌കോ മേഖലയിലെ നോവോ-ഒഗാല്‍യോവോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണെന്നും പെസ്‌കോവ് പറഞ്ഞു.ക്രെംലിനില്‍ കഴിഞ്ഞ രാത്രി നടന്ന ഡ്രോണ്‍ ആക്രമണം യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. ഉക്രേനിയന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയുടെ കൊട്ടാരത്തിന് നേരെ ആക്രമണം നടത്താന്‍ റഷ്യന്‍ പാര്‍ലമെന്റ് ഇപ്പോള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തോടുള്ള പോലീസ് സമീപനത്തെ വിമർശിച്ച് ടൊവിനോ തോമസ്; പ്രതിഷേധക്കാർക്ക് പിന്തുണയുമായി താരം

0
കൊച്ചി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര...

​ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് തെരുവിൽ ഇറങ്ങുന്നു; നാളെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് അതിക്രമം; ശക്തമായ പ്രതികരണവുമായി മോഹൻലാലിന്റെ മകൾ വിസ്മയ

0
കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പോലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ...