സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കരിയര്‍ ഗൈഡന്‍സ് ക്ലാസ്
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ മൂന്നിന് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ക്ലാസില്‍ എസ്ഇആര്‍ടി കേരള റിസര്‍ച്ച് ഓഫീസര്‍ രഞ്ജിത്ത് സുഭാഷ് ക്ലാസ് നയിക്കും. രജിസ്ട്രേഷനും , വിശദ വിവരങ്ങള്‍ക്കും 8547716844 , 8157094544

സ്പോട്ട് ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ 351 ക്യുബിക് മീറ്റര്‍ മണലും /എക്കലും കലര്‍ന്ന മിശ്രിതം ജൂണ്‍ 12 ന് പകല്‍ 12 ന് വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പത്തനംതിട്ടയുടെ പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9446337912, 9544213475
ഇ-മെയില്‍ : [email protected]

വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ , ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04682 350229.

പിഎസ്സി അഭിമുഖം ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് ഡയറക്ട് (കാറ്റഗറി നം. 254/2021) തസ്തികയുടെ 30/01/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഏഴ്,എട്ട് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2222665.

സി-ഡിറ്റ് പരിശീലനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോര്‍ജ സാങ്കേതികവിദ്യയില്‍ പരിശീലകരാകാന്‍ താല്‍പര്യപെടുന്നവര്‍ക്കായി അഞ്ചുദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി ജൂണ്‍ 19 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടത്തും. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ സി-ഡിറ്റ് വെബ്സൈറ്റില്‍ ( www.cdit.org) നിന്ന് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 15ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്ക് സ്‌കൂള്‍
പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമാണ്. കൂടാതെ, ഓണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധിക്ക് വീട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള യാത്രാപ്പടിയും അനുവദിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരുമാനം, ജാതി, കുട്ടിയുടെ പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 10 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേഴുംപാറ പി.ഒ., വടേശരിക്കര, പത്തനംതിട്ട-689662 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കാം. ഫോണ്‍:9447875275, 9446349209, 9446988929.

താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേരുമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിന് അനുവദിച്ചിരിക്കുന്നതും കോളജ് പ്രിന്‍സിപ്പലിന്റെ അധീനതയിലുളളതുമായ സ്ഥലത്ത് മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷതടികള്‍ വാങ്ങാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പതിന് രാവിലെ 11 വരെ. ഫോണ്‍ : 94474 27702

വിവിധ സേവനങ്ങളുമായി ജില്ലയിലെ നോര്‍ക്കസെല്‍
പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാസെല്‍ ഓഫീസ് പ്രവാസികള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, റിക്രൂട്ട്മെന്റ് എന്നീ സേവനങ്ങളും പ്രവാസി ഐഡി കാര്‍ഡ്, സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്, പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസി, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നീ ഇന്‍ഷുറന്‍സ് പദ്ധതികളും നോര്‍ക്കസെല്ലില്‍ ലഭ്യമാണ്.മാത്രമല്ല, സമാശ്വാസ നിയമപരിരക്ഷാ പദ്ധതികളായ സാന്ത്വന, എമര്‍ജന്‍സി റീപാട്രിയേഷന്‍ സ്‌കീം, ആംബുലന്‍സ് സര്‍വീസ്, പ്രവാസി നിയമ സഹായ സെല്‍ എന്നിവയും പുനരധിവാസപദ്ധതികളായ പ്രവാസി ഭദ്രത, എന്‍ഡിപിആര്‍ഇഎം, നോര്‍ക്ക വനിതാമിത്ര വായ്പകള്‍, നോര്‍ക്ക ബിസിനസ് സഹായക കേന്ദ്രം, ലോക കേരള സഭ സേവനങ്ങള്‍ എന്നിവയും വിവിധ ബോധവത്ക്കരണവും പരിശീലനവും നോര്‍ക്കസെല്ലില്‍ ലഭ്യമാണ്. ഫോണ്‍: 0468-2229951.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
കോന്നി അഡീഷണല്‍ ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയിലെ പ്രമാടം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വര്‍ക്കര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകണം.ഹെല്‍പ്പര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകാന്‍ പാടില്ല. പ്രായം – 01.01.2023 ന് 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0468 2333037.

മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം
ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് ജൂണ്‍ ബാച്ചിലെ ഒഴിവുള്ള സീറ്റികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275, 8281360360

സി -ഡിറ്റില്‍ അപേക്ഷ ക്ഷണിച്ചു
ദൃശ്യ മാധ്യമരംഗത്തു നിരവധി തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് സി -ഡിറ്റില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ആറു മാസത്തെ ഡിപ്ലോമ കോഴ്സുകള്‍ക്കും ജൂണ്‍ 25 വരെ അപേക്ഷിക്കാം.സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി , സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ്,ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓരോ കോഴ്‌സുകള്‍ക്കും 20 സീറ്റുകള്‍ വീതം ഉണ്ട്. വിശദവിവരങ്ങള്‍ക്ക് www.mediastudies.cdit.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സി-ഡിറ്റിന്റെ തന്നെ വീഡിയോ കമ്മ്യൂണിക്കേഷന്‍ ഡിവിഷനില്‍ താല്‍ക്കാലിക അവസരങ്ങള്‍ ലഭിക്കും .ഫോണ്‍ 9895788155/8597720167

ജില്ലാതല പ്രവേശനോത്സവവും
കടമ്മനിട്ട സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും ജൂണ്‍ ഒന്നിന്

കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും ജൂണ്‍ ഒന്നിന് രാവിലെ 10 ന് നടക്കും. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍ പ്രതിഭകളെ ആദരിക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ 6.25 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

0
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ...

മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം

0
തിരുവനന്തപുരം : മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ചത്തെ അവധി...

രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരെ സി.എം.എഫ്.ആർ.ഐ യുടെ ബോധവൽക്കരണം

0
കൊച്ചി: കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

കലഞ്ഞൂർ സ്വദേശിയായ മധ്യവയസ്കയെ കാണ്മാനില്ല

0
കലഞ്ഞൂര്‍: കലഞ്ഞൂർ സ്വദേശിയായ മധ്യവയസ്കയെ കാണ്മാനില്ല. കലഞ്ഞൂർ അരുൺ വിലാസം വീട്ടില്‍...