വി. മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍ : മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വി.മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാരാണെന്നായിരുന്നു മന്ത്രി ആരോപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചപ്പോള്‍ എല്ലാവരും പ്രതിഷേധിക്കുകയാണ്. അത് സംസ്ഥാനത്തെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാവരും ദുഃഖിക്കുമ്പോള്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.

വായ്പാപരിധി സംസ്ഥാനത്തിന്റെ അവകാശമാണ്. അങ്ങനെയൊരു വിഷയത്തിലാണ് കേന്ദ്രമന്ത്രി സന്തോഷിക്കുന്നത്. കേരളത്തെയാകെ പ്രയാസത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേരളത്തിന് വേണ്ടി പ്രശ്നത്തില്‍ ഇടപെടേണ്ടയാളാണ് വി. മുരളീധരന്‍. അദ്ദേഹത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 32440 കോടി രൂപ പരിധി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നേരത്തേ നിശ്ചയിച്ച് നല്‍കിയിരുന്നു. എന്നാല്‍ വായ്പ എടുക്കാന്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയില്‍ ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....