സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ് ) (മലയാളം മീഡിയം) (കാറ്റഗറി നം.384/2020) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 21, 22 തീയതികളില്‍ എറണാകുളം മേഖലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നം:255/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 22, 23 തീയതികളില്‍ തിരുവനന്തപുരം ആസ്ഥാന പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.

സൗജന്യപരിശീലനം
എസ്ബിഐ ഗാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം തിരുവല്ലയില്‍ ആറ് ദിവസത്തെ സൗജന്യ നെറ്റിപ്പട്ടം നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ 0468 2270243, 8330010232 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

വയര്‍മാന്‍ പ്രായോഗിക പരീക്ഷ
2022 ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂണ്‍ 19 മുതല്‍ 23 വരെയുളള തീയതികളില്‍ ഗവ.ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ജൂണ്‍ 17 ന് വൈകിട്ട് അഞ്ചിന് മുന്‍പായി പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2223123.

സ്‌കോള്‍ കേരള; ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആരംഭിച്ചു
സ്‌കോള്‍ കേരള മുഖേന 2023-24 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുളളവര്‍ക്ക് www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ജൂണ്‍ 15 മുതല്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695 012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ സ്പീഡ് /രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ ജൂലൈ അഞ്ചിനകം എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം തിരുവല്ലയില്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ 10 ദിവസത്തെ സൗജന്യ പരിശീലനം ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ 0468 2270243, 8330010232 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകത്വ ഗുണമുളള യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും മധ്യേ പ്രായം ഉളളവരും ആയിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡിയായും തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്സ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ /വസ്തു ജാമ്യം ഹാജരാക്കണം. താത്പര്യമുളള അപേക്ഷകര്‍ കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ : 04734 253381.

ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പെട്ട നാല് പഞ്ചായത്തുകളിലെ 107 അംഗന്‍വാടികളില്‍ ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിന് ഉച്ചയ്ക്ക് 2.30. ഫോണ്‍ : 0468 2334110.

ജില്ലയിലെ ആദ്യ വെല്‍നസ് സെന്റര്‍
ഉദ്ഘാടനം 29ന് പത്തനംതിട്ടയില്‍
ജില്ലയിലെ ആദ്യ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭയിലെ നാലാം വാര്‍ഡ് വെട്ടിപ്പുറത്തെ കൊന്നമൂട്ടില്‍ ഈ മാസം 29ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നിര്‍വഹിക്കും. നഗരസഭാ 16-ാം വാര്‍ഡിലെ മൈലാടുപാറ താഴത്തുള്ള സെന്റര്‍ ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. വഞ്ചിപൊയ്കയിലുള്ള സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പത്തനംതിട്ട നഗരസഭയ്ക്ക് അനുവദിച്ച ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓരോ ആരോഗ്യ കേന്ദ്രത്തിലും പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെല്‍നസ് റൂം, ശൗചാലയം, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ലാബ് കം സ്റ്റോര്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാവും. ഒരു മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവര്‍ ഓരോ കേന്ദ്രത്തിലും സേവനത്തിനായി ഉണ്ടാവും. ജീവനക്കാരുടെ യോഗ്യതയും ശമ്പള നിരക്കും സേവന ആരോഗ്യ ദൗത്യത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ നഗരസഭാ കൗണ്‍സില്‍ നിയമിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ പൊതുജനാരോഗ്യ വിപുലീകരണം ലക്ഷ്യം വച്ചുള്ള മൂന്ന് വെല്‍നസ് സെന്ററുകള്‍ക്കൊപ്പം ഒരു പോളി ക്ലിനിക്കും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം നില പോളി ക്ലിനിക്കായി ഉയര്‍ത്തുന്നതിനുള്ള കെട്ടിട നിര്‍മാണം നടന്നു വരികയാണ്. ഇവിടെ ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ത്വക്ക് രോഗ വിഭാഗം, നേത്ര ചികിത്സാ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ദന്താരോഗ്യ വിഭാഗം, പാലിയേറ്റീവ് മെഡിസിന്‍, ഫിസിയോതെറാപ്പി തുടങ്ങി വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യം ലഭ്യമാക്കും. നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായുള്ള സമിതിയെയാണ് പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത നിര്‍വഹണം ഉറപ്പു വരുത്താന്‍ ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസറും കമ്മറ്റിയിലെ അംഗങ്ങളാണ്. പത്തനംതിട്ട നഗരസഭ വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് സെന്ററുകള്‍ ആരംഭിക്കുന്നത്.
പത്തനംതിട്ട നഗരത്തിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വലിയ സംഭാവന നല്‍കാന്‍ ഈ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പരിഗണന നല്‍കിയാണ് ഭരണ സമിതി പ്രവര്‍ത്തിക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി
പത്തനംതിട്ട ജില്ലയിലെ കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റ്, ഫിഷ് സ്റ്റാളുകള്‍ തുടങ്ങിയവയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, പഞ്ചായത്ത് ഉദ്യോഗസ്ഥരോടൊപ്പം പരിശോധന നടത്തി. 30 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘനം കണ്ടെത്തിയ എട്ട് സ്ഥാപനങ്ങളില്‍ നിന്നും 43.51 കിലോ നിരോധന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയജേണലിസം, ടെലിവിഷന്‍ജേണലിസം, സോഷ്യല്‍മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്,പ്ളേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 25-ന് അകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: 954495 8182.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്. ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

വാര്‍ഡ് സഭ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2023-2024 വര്‍ഷത്തെ വാര്‍ഷിക ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ ജൂണ്‍ 16 മുതല്‍ 24 വരെ നടത്തും. വാര്‍ഡ്, തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്നിന് ജൂണ്‍ 16 ന് രാവിലെ 10.30 ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയം, ചെങ്ങരൂര്‍.വാര്‍ഡ് രണ്ടിന് ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം 3.30. സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം, ചെങ്ങരൂര്‍.വാര്‍ഡ് മൂന്നിന് ജൂണ്‍ 17 ന് ഉച്ചയ്ക്ക് ശേഷം 2.30. സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം, ചെങ്ങരൂര്‍.വാര്‍ഡ് നാലിന് ജൂണ്‍ 18 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ.യു പി എസ് , തുരുത്തിക്കാട.്‌വാര്‍ഡ് അഞ്ചിന് ജൂണ്‍ 23 ന് ഉച്ചയ്ക്ക് 3.30 ന് ബി. എ. എം. കോളേജ്, തുരുത്തിക്കാട്.വാര്‍ഡ് ആറിന് ജൂണ്‍ 24 ന് രാവിലെ 11 ന് സെന്റ് ജോസഫ് എല്‍. പി. എസ്, തുരുത്തിക്കാട്.വാര്‍ഡ് ഏഴിന് ജൂണ്‍ 18 ന് ഉച്ചയ്ക്ക് രണ്ടിന് ഗവ: എല്‍.പി.എസ്, അമ്പാട്ടുഭാഗം.വാര്‍ഡ് എട്ടിന് ജൂണ്‍ 24 ന് ഉച്ചയ്ക്ക് 2.30 ന് ഗവ: എല്‍.പി.എസ്, പുതുശ്ശേരി.വാര്‍ഡ് ഒന്‍പതിന് ജൂണ്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.വാര്‍ഡ് പത്തിന് ജൂണ്‍ 24 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ : എല്‍ പി. എസ് കല്ലൂപ്പാറ.വാര്‍ഡ് 11 ന് ജൂണ്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.വാര്‍ഡ് 12 ന് ജൂണ്‍ 19 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.വാര്‍ഡ് 13 ന് ജൂണ്‍ 20ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കമ്മ്യൂണിറ്റി ഹാള്‍, മുടിമല.വാര്‍ഡ് 14 ന് ജൂണ്‍ 24 ന് രാവിലെ 11 ന് ഗവ.എല്‍. പി. എസ്, പുതുശ്ശേരി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...