കൊച്ചിയില്‍ കാറുകളുടെ മത്സരയോട്ടം ; വാഹനം പാലത്തിലിടിച്ച് കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ചത്. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പനമ്പിള്ളി റോഡില്‍ നിന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ റോഡിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. മത്സരയോട്ടത്തിനിടെ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു ; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

0
ടെഹ്‌റാൻ : ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി....

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ ; പ്രതിപക്ഷം പിന്തുണച്ചേക്കും

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ...

പയ്യന്നൂര്‍ ഒന്നര വയസ്സുകാരന്റെ മരണം ; ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ...

0
തലശ്ശേരി : പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട്...

പാൽക്കുളങ്ങര കൊലപാതകം : വിശാഖിന് വധഭീഷണിയുണ്ടായിരുന്നതായി അമ്മയുടെ പരാതി ; പോലീസിനെതിരെ ഗുരുതര ആക്ഷേപം

0
വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കുടുംബം രംഗത്ത്....