റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (കാറ്റഗറി നം.19/2021) (നേരിട്ടുളള നിയമനം) ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി) /ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (കാറ്റഗറി നം.20/2021) (തസ്തികമാറ്റം മുഖേനയുളള നിയമനം) എന്നീ തസ്തികകളുടെ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈനായി (സുനീതി പോര്‍ട്ടല്‍) അപേക്ഷ ക്ഷണിച്ചു. ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍, പ്രൊബേഷനര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15000 രൂപ വീതം തൊഴില്‍ ധനസഹായം അനുവദിക്കും. അഞ്ച് വര്‍ഷവും അതിലധികവുമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ ധനസഹായമായി തിരിച്ചടവില്ലാത്ത 30000 രൂപ അനുവദിക്കും. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായമായി 20000 രൂപ വീതം ധനസഹായം അനുവദിക്കും. (ജീവനം പദ്ധതി). അതിക്രമത്തിനിരയായി കിടപ്പിലാകുകയോ ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കും. രണ്ടു വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി 30000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ഒരു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് ഒറ്റ തവണയായി പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപേക്ഷകള്‍ http:suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റ തവണ രജിസ്ട്രേഷന്‍ മുഖേനെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468-2325242, 8281999036 ഇ -മെയില്‍ [email protected].
വയര്‍മാന്‍ പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഓഗസ്റ്റ് മാസത്തില്‍ നടത്തുന്ന വയര്‍മാന്‍ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://samraksha.celkerala.gov.in എന്ന വെബ് സൈറ്റ് മുഖേന ജൂലൈ 15 വരെ സമര്‍പ്പിക്കാം.
തീറ്റപുല്‍ കൃഷി വികസന പദ്ധതിയിലേക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2023-24 തീറ്റപുല്‍ കൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളില്‍ ഗുണഭോക്താക്കളാകാന്‍ താത്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 26 മുതല്‍ ജൂലൈ 15 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.































