സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ തലത്തില്‍ എസ്എസ്എല്‍സി/സിബിഎസ്ഇ/ഐസിഎസ്ഇ/പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് /എ1 ഗ്രേഡ് കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23 ലെ ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 14ന് മുന്‍പ് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2961104.

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24 ലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 21ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.

ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നം.405/2021) തസ്തികയുടെ 25.04.2023 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ അഞ്ച് , ആറ് തീയതികളില്‍ ആശ്രമം മൈദാനം, കൊല്ലം സെന്റര്‍ -1 ല്‍ ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും നടത്തും. ഈ ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.30 ന് ഹാജരാകണം. കാറ്റഗറി നം:405/2021 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍, കാറ്റഗറി നം: 044/2022, കാറ്റഗറി നം:547/2021 എന്നീ തസ്തികകളുടെ ഏതെങ്കിലും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പക്ഷം രണ്ട്/മൂന്ന് തസ്തികകളുടെയും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, കാറ്റഗറി നം:044/2022 അല്ലെങ്കില്‍ കാറ്റഗറി നം:547/2021 തസ്തികയുടെ പ്രായോഗിക പരീക്ഷ കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്. ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ അഡ്മിഷന്‍ ടിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് (ഫോര്‍ ഫിസിക്കല്‍ ആന്റ് വിഷന്‍ – ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളും ഗവ.സര്‍വീസിലുള്ള അസിസ്റ്റന്റ് സര്‍ജന്‍/ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നും വാങ്ങണം), സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സഹിതം ടെസ്റ്റിന് ഹാജരാകണം. ഫോണ്‍ : 0468 2222665.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

ദര്‍ഘാസ്
പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന് കീഴിലുളള കടക്കാമണ്‍, കോന്നി തടി ഡിപ്പോകളിലെ 2023-24 വര്‍ഷത്തെ കാടുവെട്ട് ജോലികളുടെ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ. ഫോണ്‍ : 0475 2222617.

ട്രേഡ്സ്മാന്‍ (ഓട്ടോമൊബൈല്‍) ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ട്രേഡ്സ്മാന്‍(ഓട്ടോമൊബൈല്‍) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ അഞ്ചിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി ഇവയിലേതെങ്കിലും ആണ് യോഗ്യത.

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ ജൂലൈ 1 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചിയില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. തിരുവനന്തപുരത്ത് 10.30 മുതല്‍ 12.00 വരെയാണ് ക്ലാസ് സമയം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. ജോലിചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ ഏറ്റെടുക്കാന്‍ സഹായിക്കുന്നതാണു കോഴ്‌സ്. സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍, ശാസ്തമംഗലം ഐസിഐസിഐ ബാങ്കിന് എതിര്‍വശം , തിരുവനന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. വെബ് സൈറ്റ് : www.keralamediaacademy.org, ഫോണ്‍: 0484-2422275, 2422068, 0471 2726275.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...