ഏനാദിമംഗലം ഗവ. എല്‍ പി സ്‌കൂളിലെ പ്രീ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഏനാദിമംഗലം ഗവ. എല്‍ പി സ്‌കൂളിനു ഇനി പുതിയ മുഖം. ഏനാദിമംഗലം ഗവ. എല്‍ പി സ്‌കൂളിലെ പ്രീ സ്‌കൂള്‍ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പ്രീ സ്‌കൂളില്‍ മനോഹരമായ ചിത്രങ്ങളും, നിര്‍മിതികളും ഉള്‍പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടള്ളത്. പുതിയ പ്രീ സ്‌കൂള്‍ പാഠ്യപദ്ധതി അനുസരിച്ച് തയ്യാറാക്കിയ 13 ഇടങ്ങള്‍ സ്‌കൂളിലെ ക്ലാസ്സ് മുറിക്ക് അകത്തും പുറത്തുമായി ഒരുക്കിയിട്ടുണ്ട്. ഭാഷ വികസന ഇടം, വരയിടം, ഗണിത ഇടം, ശാസ്ത്ര ഇടം, പാഞ്ചേന്ദ്രിയ അനുഭവയിടം, സംഗീതയിടം, കുഞ്ഞരങ്, ഈ-ഇടം, നിര്‍മാണ ഇടം, കര -കൌശലയിടം, കളിയിടം തുടങ്ങിയവയും ഹരിത ഉദ്യാനവും, ശലഭ പാര്‍ക്കും കൃത്രിമ വെള്ളച്ചാട്ടവും, നടപ്പാലവും, ഇരിപ്പടങ്ങളും, ട്രാഫിക് സിഗ്‌നലുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സ്‌കൂളിന്റെ ഭിത്തിയില്‍ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യവും മികച്ച പ്രീ സ്‌കൂളുമുള്ള വിദ്യാലയമായി ഏനാദിമംഗലം ഗവ. എല്‍ പി എസ് മാറിയിട്ടുണ്ട്. ചടങ്ങില്‍ ഏനാദിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍ ബി രാജീവ് കുമാര്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അര്‍ച്ചന സജിത്ത്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാര്‍, കാഞ്ചന, ലത, സമഗ്ര ശിക്ഷ കേരളം ജില്ലാ ഓഫീസര്‍ ലെജു പി തോമസ്, എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുജ മോള്‍, അടൂര്‍ എ ഇ ഓ സീമ ദാസ്, അടൂര്‍ ബി.പി.സി.ഷഹന കെ എ, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് മീന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...