തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധം

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. മേനംപ്ലാക്കല്‍ രാധാകൃഷ്ണന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുക, രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിപിഐഎം തണ്ണിത്തോട്, തേക്കുതോട് ലോക്കല്‍ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ ഉപരോധം നടത്തിയത്. ഉപരോധ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സിപിഐഎം തേക്കുതോട് ലോക്കല്‍ സെക്രട്ടറി ജിഷ്ണു മോഹന്‍ അധ്യക്ഷത വഹിച്ചു.

സിപിഐഎം തണ്ണിത്തോട് മൂഴി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വലിയ ജനാവലിയാണ് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അകാരണമായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ മനംനൊന്താണ് രാധാകൃഷ്ണന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യാ ചെയ്തതെന്നും ആരോപിക്കുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ്, സിപിഐഎം ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രന്‍, സിപിഐഎം തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്, വി വി സത്യന്‍, പി എന്‍ പത്മകുമാരി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...