സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍
പ്രവേശനം ആരംഭിച്ചു

ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ബി-ടെക് സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും എഞ്ചിനീയറിംഗ് പ്രവേശനത്തിന് അപേക്ഷ നല്‍കാം. ഫോണ്‍: 9846399026,9496468125. വെബ്സൈറ്റ് : www.cearanmula.ac.in

ഖാദി മേള
ഓണം പ്രമാണിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആഗസ്റ്റ് രണ്ട് മുതല്‍ 28 വരെ ഖാദി മേള നടത്തുന്നു. ഖാദി വസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക് ജീവനക്കാര്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റോടുകൂടി ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഫോണ്‍ : ഖാദി ടവര്‍ ഇലന്തൂര്‍ 8113870434, ജിം പാലസ് പത്തനംതിട്ട 9744259922, റവന്യൂ ടവര്‍ അടൂര്‍ 9061210135, ചെത്തോങ്കര റാന്നി : 7907368514.

സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖേനയുളള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യില്‍ ഉപരിപഠന യോഗ്യത നേടിയവര്‍ക്കോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്സില്‍ ഉപരിപഠന യോഗ്യത നേടിയവര്‍ക്കോ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950, 2342271,2342369. (പിഎന്‍പി 2707/23)

കേരളോത്സവം ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു.
കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2023 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ ‘ കേരളോത്സവം – 2023 ലോഗോ’ എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് 16-ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം. ഫോണ്‍: 0471 -2733139, 2733602.

കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമപഠന ബിരുദാനന്തരബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ് എന്നിവയില്‍ ആണ് പരിശീലനം ലഭിക്കുക. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റ്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്‍ന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 10-നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫോണ്‍- 9544958182.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014.

ജില്ലാതല ശുചിത്വ മിഷന്‍ സമിതി യോഗം ആഗസ്റ്റ് ഒന്നിന്
ജലജീവന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാതല ശുചിത്വ മിഷന്‍ സമിതി 14-ാമത് യോഗം ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സായി ചേരുമെന്ന് സമിതി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

പൈനാവ് ഐഎച്ച്ആര്‍ഡി
വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളജില്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 10. എസ്സി/എസ്ടി/ഒഇസി/ഒബിസി (എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. വെബ്സൈറ്റ് : www.ihrd.ac.in . ഫോണ്‍ : 0486 2232246, 297617, 8547005084, 9744157188.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
റാന്നി ഐസിഡിഎസ് പ്രോജക്ട് പരിധിയിലുളള പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.
വര്‍ക്കറുടെ യോഗ്യത – എസ്എസ്എല്‍സി പാസ്, പ്രായപരിധി 46 വയസ്. എസ്എസ്/എസ്ടി വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്.
ഹെല്‍പ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് മിനിമം യോഗ്യതയുണ്ടായിരിക്കണം. മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും. അപേക്ഷ ഫോം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 16 ന് പകല്‍ മൂന്നു വരെ സ്വീകരിക്കും. ഫോണ്‍ : 04735 221368

കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒരു ഒഴിവിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ (ദിവസം 675 രൂപ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത വിഎച്ച്എസ്‌സി. (ഫിഷറീസ്), സുവോളജി ബിരുദം, എസ്എസ്എല്‍സി യും കുറഞ്ഞത് അഞ്ച് വര്‍ഷം ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ഉള്ള പ്രവൃത്തി പരിചയവും, വയസ് 20-56, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പത്തനംതിട്ട, തെക്കേമല പി.ഒ., പന്നിവേലിച്ചിറ, പിന്‍ – 689654 എന്ന വിലാസത്തില്‍ ആഗസ്റ്റ് 10 ന് മുമ്പ് ലഭിക്കേണ്ടതാണ്. ഫോണ്‍ 0468-2967720

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2023 (ബിആര്‍-93) ടിക്കറ്റിന്റെ ജില്ലാ തല പ്രകാശന കര്‍മം പത്തനംതിട്ട കളക്ടറേറ്റില്‍ എ.ഡി.എം. ബി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എ.ഡി.എം-ന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ് ജില്ലയിലെ പ്രമുഖ ഏജന്റുമാരായ കെ. എസ് സന്തോഷ്, സയ്യിദ് മീരാന്‍, അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി 20 കോടി രൂപയും (ഒരു കോടി വീതം 20 പേര്‍ക്ക്) മൂന്നാം സമ്മാനമായി 10 കോടി രൂപയും (50 ലക്ഷം വീതം 20 പേര്‍ക്ക്) കൂടാതെ മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 ന് നടത്തും.

യോഗം ചേരും
ഭാരതത്തിന്റെ 77 -ാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് തീരുമാനം എടുക്കുന്നതിന് ആഗസ്റ്റ് രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...