ജനകീയ കൂട്ടായ്മയില്‍ ഉയര്‍ന്നത് കേന്ദ്ര ഗവണ്‍മെന്റിനെതിരായ ജില്ലയുടെ പ്രതിഷേധം – പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മണിപ്പൂര്‍ കലാപം അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്ത കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരായ കോട്ടയം ജില്ലയുടെ ശക്തമായ പ്രതിഷേധമാണ് 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തപ്പെട്ട ജനകീയ കൂട്ടായ്മയില്‍ ഉയര്‍ന്നതെന്ന് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു. ജനകീയ കൂട്ടായ്മയുടെ കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. മണിപ്പൂര്‍ കലാപം ബി ജെ പി ഗവണ്‍മെന്റുകളുടെ സൃഷ്ടിയാണെന്നും അതിലൂടെ രാഷ്ട്രീയ ധൃവീകരണം നടത്തുവാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചങ്ങനാശ്ശേരിയില്‍ അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, കാഞ്ഞിരപ്പള്ളിയില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ഏറ്റുമാനൂരില്‍ അഡ്വ.വി ബി ബിനു, പുതുപ്പള്ളിയില്‍ അഡ്വ.കെ അനില്‍കുമാര്‍, വൈക്കത്ത് അഡ്വ.പി കെ ഹരികുമാര്‍, പൂഞ്ഞാറില്‍ എ വി റസ്സല്‍, പാലായില്‍ സി കെ ശശിധരന്‍, കടുത്തുരുത്തിയില്‍ ലോപ്പസ് മാത്യു എന്നിവര്‍ ജനകീയ കൂട്ടായ്മകള്‍ ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...