ഇട്ടിയപ്പാറ പില്‍ഗ്രിം സെന്ററിന്റെ നിര്‍മ്മാണം ; വിദഗ്‌ധോപദേശം തേടാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ പില്‍ഗ്രിം സെന്ററിന്റെ നിര്‍മ്മാണത്തിന് തടസ്സമാകുന്ന തരത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ സംബന്ധിച്ച് വിദഗ്‌ധോപദേശം തേടാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ വിദഗ്‌ധോപദേശം തേടുന്നതിനാണ് തീരുമാനം. റാന്നി പില്‍ഗ്രിം സെന്റര്‍ നിര്‍മ്മാണത്തിന് തടസ്സമായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരാമര്‍ശം സങ്കീര്‍ണ്ണമായി തുടരുന്ന സാഹചര്യത്തിലാണ് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. 2009ല്‍ രാജു ഏബ്രഹാം എംഎല്‍എ ആയിരുന്നപ്പോഴാണ് ഇട്ടിയപ്പാറയില്‍ പഴവങ്ങാടി പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് പില്‍ഗ്രിം സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ വിവിധ കോടതികളുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റേയും കേസ് ഉള്ളതിനാല്‍ നിര്‍മാണം മുടങ്ങുകയായിരുന്നു.

പില്‍ഗ്രി സെന്ററിനും കെഎസ്ആര്‍ടിസിക്കുമായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകമായി അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇതിനായി ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുതിയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിര്‍മ്മിച്ച് നല്‍കുന്നതിനായി കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൃത്യമായി രേഖപ്പെടുന്നുന്നതിന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പില്‍ഗ്രിം സെന്ററിന് സ്ഥലം വിട്ടു നല്‍കിയ വസ്തു ഉടമകള്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് പഴവങ്ങാടി പഞ്ചായത്ത് നേരിടുന്ന ജപ്തി നടപടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു ഐഎഎസ്, ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ബീനാ റാണി, കെ എസ് ആര്‍ ടി സി ജന. അഡ്മിനിസ്‌ട്രേഷന്‍ മേധാവി അനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...