സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐപിആര്‍ഡി ഫോട്ടോഗ്രാഫര്‍
പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുവേണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖ സമയത്ത് നല്‍കണം. കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2222657.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സിപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ സീറ്റുകള്‍ ഒഴിവ്.ഫോണ്‍ : 9400863277.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ആശുപത്രിവളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ വില്‍ക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 04734 270796.

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേഴ്സിംഗ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയായ ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിയമന യോഗ്യതകള്‍ :
ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ളവര്‍ ആയിരിക്കണം. ആകെ ഒഴിവുകള്‍- 250 (നേഴ്സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യത – 150, നേഴ്സിംഗ്/ഫാര്‍മസി/ മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ – 100).വിദ്യാഭ്യാസയോഗ്യത – നേഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ്ബിരുദം/ഡിപ്ലോമ. പ്രായപരിധി – 21-35 വയസ്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ ആയിരിക്കും നിയമനം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം.(കോഴ്സ് വിജയിച്ചവര്‍ മാത്രം). ട്രൈബല്‍ പാരാമെഡിക്സ് നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അര്‍ഹതയും ഉണ്ടായിരിക്കുന്നതല്ല.നിയമന കാലാവധി – ഒരു വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചു വരെ. പ്രതിമാസ ഹോണറേറിയം: നേഴ്സിംഗ്/ഫാര്‍മസി (മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യത – 18,000. നേഴ്‌സിംഗ്/ഫാര്‍മസി മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ യോഗ്യത : 15,000. വെബ്സൈറ്റ് : www.stdkerala.gov.in

ലാറ്ററല്‍ എന്‍ട്രി : പ്രവേശനം നടക്കും
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ 2023- 24 അദ്ധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 4 (വെള്ളിയാഴ്ച) നടക്കും. അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.00 മണിവരെയാണ് രജിസ്‌ട്രേഷന്‍ സമയം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി ലാറ്ററല്‍ എന്‍ട്രി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തി ചേരണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04735 266671

അപേക്ഷ ക്ഷണിച്ചു
പന്തളം 2 ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള മെഴുവേലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മെഴുവേലി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 01/01/2023 തീയതിയില്‍ 18 നും 46 നും മദ്ധ്യേ പ്രായമുള്ള യോഗ്യരായ വനിതകള്‍ ആയിരിക്കണം. അപേക്ഷയുടെ മാതൃക മെഴുവേലി ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, മെഴുവേലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുമ്പായി ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04734 292620.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട്
മാനേജ്മെന്റിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in

ഗതാഗത നിയന്ത്രണം
ചിറക്കാല -ഇലന്തൂര്‍ റോഡില്‍ മുളംകുന്ന് എംടിഎല്‍പി സ്‌കൂളിന് സമീപമുളള കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് ഇന്നു മുതല്‍ (ആഗസ്റ്റ് 2) ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇലന്തൂര്‍ മാര്‍ക്കറ്റിലേക്ക് പോകേണ്ട വാഹനങ്ങള്‍ തോട്ടുപുറം കത്തോലിക്കാ പളളിക്ക് സമീപം വെളിയത്തുപടി വിക്ടറി ജംഗ്ഷന്‍ വഴി തിരിഞ്ഞുപോകണം. ചിറക്കാല മില്‍മ ജംഗ്ഷനിലേക്കുളള വാഹനങ്ങള്‍ ഭഗവതി കുന്ന് ക്ഷേത്രം-പാലചുവട് റോഡ്, ചെളിക്കുഴിപടി ശാലോം ജംഗ്ഷന്‍ റോഡ് വികട്റി ജംഗ്ഷന്‍-ഐപിസി പുറത്തോട്ടുപടി വഴി യാത്ര ചെയ്യണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ലാറ്ററല്‍ എന്‍ട്രി:പ്രവേശനം നടക്കും
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്ററിലെ ഒഴിവുള്ള സീറ്റ്കളിലേക്കുള്ള സ്‌പോട്ട്അഡ്മിഷന്‍ പ്രവേശനം ആഗസ്റ്റ് 4 (വെള്ളിയാഴ്ച) വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കും.
രജിസ്‌ട്രേഷന്‍സമയം: രാവിലെ 9 മണിമുതല്‍ 10 മണിവരെ.
ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും, വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവരുമായ വിദ്യാര്‍ഥികള്‍ മാത്രം,യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷകര്‍ത്താവിനൊപ്പം എത്തിച്ചേരണം.പട്ടികജാതി / പട്ടിക വര്‍ഗ്ഗം / ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസ് 10,000/ രൂപ (പതിനായിരം രൂപ) കൂടി അടയ്‌ക്കേണ്ടതാണ്.കോഷന്‍ ഡിപ്പോസിറ്റ് 1000/ രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 4000/ രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കേണ്ടതാണ്. ഒഴിവ് വിവരങ്ങള്‍ സിവില്‍ എഞ്ചിനിയറിംഗ് – 8 ഒഴിവുകള്‍,ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് -8 ഒഴിവുകള്‍,
ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് 4 ഒഴിവുകള്‍,കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് – 6 ഒഴിവുകള്‍, വെബ്‌സൈറ്റ്: www.polyadmission.org/lte

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പത്തനംതിട്ടയില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ്ഫുഡ്, കേക്ക്, ബേക്കറി പ്രൊഡക്ട്സ് എന്നിവയില്‍ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ 04682270243, 8330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായി 10-ാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു എ-ക്ലാസ് ഹോമിയോ പ്രാക്ടീഷണറോടൊപ്പം രണ്ട് വര്‍ഷത്തില്‍ കുറയാതെ സേവനം അനുഷ്ടിച്ചിരിക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 16ന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍
അടൂര്‍ പോളിടെക്നിക് കോളജിലെ പോളിമെര്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിഗ് എന്നീ ബ്രാഞ്ചുകളിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് മൂന്നിന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും സ്പോട്ട് അഡ്മനിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. അഡ്മിഷന്‍ ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടിസി, കോണ്‍ടക്ട് സര്‍ട്ടിഫിക്കിറ്റ് എന്നിവ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള മുഴുവന്‍ ഫീസും പിടിഎ ഫണ്ടും അടയ്‌ക്കേണ്ടതാണ്. വെബ്‌സൈറ്റ് : www.polyadmission.org. ഫോണ്‍ : 04734 231776.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...