Tuesday, July 8, 2025 2:36 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റില്‍ 30 കെവിഎ യുപിഎസ് സ്ഥാപിക്കുന്നതിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്നതിന് പിഡബ്ല്യൂഡി സി ക്ലാസ് ഇലക്ട്രിക്കല്‍ ലൈസന്‍സ് ഉളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ :9497713258 , 0468 2222364.

കൂടിക്കാഴ്ച 16 ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം/ബിഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം). പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. അന്നേ ദിവസം എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55ശതമാനം മാര്‍ക്കാടെ പാസ് ആയിരിക്കണം) നെറ്റുമാണ് യോഗ്യത.
—-
വിപണന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും
ഓണം ഖാദി മേളയോടനുബന്ധിച്ചു ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ പരിധിയിലുള്ള ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവറിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ ഉള്ള ഖാദി ഗ്രാമ സൗഭാഗ്യ, റാന്നി ചേത്തോങ്കരയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ എന്നീ വിപണന ശാലകള്‍ ഓഗസ്റ്റ് 28 വരെ രാവിലെ 9.30 മുതല്‍ എല്ലാ ദിവസവും (ഞായര്‍ ഉള്‍പ്പെടെ) തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നു പ്രോജക്ട് ആഫീസര്‍ എം. വി.മനോജ് കുമാര്‍. അറിയിച്ചു. ഫോണ്‍ : 0468 2362070, ഇ-മെയില്‍ : [email protected]
—-
റവന്യൂ റിക്കവറി അദാലത്ത് 16 ന്
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും വിവിധയിനം വായ്പകള്‍ എടുത്ത് കുടിശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും ചെയ്ത ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പലിശയിളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന ഗുണഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന പലിശയിളവിന് പുറമേ നാല് ശതമാനം റവന്യൂ കളക്ഷന്‍ ചാര്‍ജ് ഇളവും ലഭിക്കും. അടൂര്‍ താലൂക്ക് കാര്യാലയത്തില്‍ ആഗസ്റ്റ് 16 ന് രാവിലെ 11 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തും. ഫോണ്‍ : 04734 253381, 9400068503, 9847035868.
—-
ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഞ്ഞത്തോട് ഗോത്രവര്‍ഗമേഖലയിലെ കുടുംബങ്ങള്‍ക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടിപാടിയുടെ ഭാഗമായി ഊരുകള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികള്‍ക്കായുള്ള ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പ്രോജക്ടിന്റെ ഭാഗമായി ജീവിത നൈപുണിയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടത്തി.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഔട്ട് റീച്ച് വര്‍ക്കര്‍മാരായ പി.എസ്.സ്മിത, പി.ആര്‍.സ്മിത ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്റ് അക്ഷിത.ജെ.നായര്‍, കാവല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജിനു,ഫറൂഖ് അംഗനവാടി ടീച്ചര്‍ കുഞ്ഞുമോള്‍ എന്നിവര്‍ പങ്കെടുത്തു.
—-
ഏകാരോഗ്യ പദ്ധതി കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകാരോഗ്യ പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത്തല സമിതി രൂപീകരിച്ചു. പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജില്ലാ മെന്റര്‍ എം.ആര്‍ അനില്‍കുമാര്‍, ഡോ.ജ്യോതി വേണുഗോപാല്‍, ഡോ.ശുഭാ പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.
—-
സ്വാതന്ത്ര്യദിനാഘോഷം: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥി
ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പരേഡ്, പന്തല്‍, സ്റ്റേജ് ഒരുക്കങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. പോലീസ് പ്ലാറ്റൂണുകള്‍, എസ് പി സി പ്ലാറ്റൂണുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍, ജൂനിയര്‍ റെഡ്ക്രോസ്, എന്‍സിസി, ബാന്‍ഡ്സെറ്റ് എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡറിനായിരിക്കും. കോഴഞ്ചേരി തഹസില്‍ദാര്‍, പത്തനംതിട്ട വില്ലേജ് ഓഫീസര്‍, പത്തനംതിട്ട നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് ഏകോപന ചുമതല. പന്തല്‍, സ്റ്റേജ് എന്നിവ പിഡബ്ല്യുഡി കെട്ടിടവിഭാഗം ഒരുക്കും. ലൈറ്റ്, സൗണ്ട് എന്നിവ പിഡബ്ല്യുഡി ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗം ഒരുക്കും. എഡിഎം ബി രാധാകൃഷ്ണന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
—–
നവോദയ പ്രവേശന പരീക്ഷ
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ഉപയോഗിക്കാം. ഫോണ്‍ : 04735 265246.
—-
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന് രാവിലെ 11ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.വി.അന്നമ്മ രാജിവച്ചതിനെ തുടന്നാണ് തെരഞ്ഞെടുപ്പ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പയ്യനാമൺ പാറമട അപകടം ; രക്ഷാ പ്രവർത്തനത്തിന് ഇടയിൽ ടാസ്ക് ഫോഴ്സ്...

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിലെ രക്ഷാ പ്രവർത്തനത്തിന് ഇടയിൽ...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിർമാണം എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് മന്ത്രി ഡോ....

0
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി....

ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡും പില്‍ഗ്രിം സെന്ററും നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ മേല്‍...

0
റാന്നി : ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ...

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ നിർണായക കൂടിക്കാഴ്ച ഇന്ന്

0
ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ജില്ലാ കളക്ടർ ഇന്ന് ഉച്ചയ്ക്ക്...