കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ ; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷന്‍റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പദ്ധതിയായ അതി ദാരിദ്ര അഗതി രഹിത കേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രുപ്പ് അംഗമോ ആയിരിക്കണം. പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അപേക്ഷകര്‍ 18 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം (2023 ആഗസ്റ്റ് ഒന്ന് അനുസരിച്ച്). എഴുത്തു പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫോട്ടോ പതിപ്പിച്ച നിര്‍ദിഷ്ട മാതൃകയിലുള്ള (അപേക്ഷ ഫോം കുടുംബശ്രീ വെബ് സൈറ്റില്‍ നിന്നോ സി.ഡി.എസില്‍ നിന്നോ ലഭിക്കും.) അപേക്ഷയോടൊപ്പം ബയോഡേറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സി.ഡി.എസില്‍ നിന്നും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട അംഗത്വം/കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുള്ള 200 രൂപയുടെ ഡി.ഡി എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 വൈകിട്ട് അഞ്ചു വരെ. ഫോണ്‍: 0468 2221807. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട.
സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/കേപ്/ സ്വാശ്രയ പോളിടെക്നിക്ക് കോളജുകളിലെ 2023-24 അധ്യയന വര്‍ത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 18, 21, 22 തീയതികളില്‍ വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ സ്പോട്ട് അഡ്മിഷനില്‍ നടക്കും. ജില്ലയിലെ സ്പോട്ട് അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പുതുതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന്‍ എടുത്തവര്‍ അഡ്മിഷന്‍ സ്ലിപ്പും ഹാജരാക്കണം. ആഗസ്റ്റ് 18 ന് ഒന്നു മുതല്‍ 30000 വരെ റാങ്കുളള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സമയം രാവിലെ 8.30 മുതല്‍ 10.30 വരെ. 21 ന് 30001 മുതല്‍ 55000 വരെ. 22 ന് 55001 മുതല്‍ അവസാന റാങ്ക് വരെ.വാര്‍ഷിക വരുമാനം 1,00,000 വരെയുള്ളവര്‍ 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 3995 രൂപയും ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പിടിഎ ഫണ്ട് പണമായി നല്കണം. കേപ്/ സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പ്രൊപ്പോസലില്‍ നല്‍കിയിരിക്കുന്ന പ്രകാരം ഫീസ് അടയ്ക്കണം. ഫോണ്‍: 0469 2650228.ഇമെയില്‍: www.polyadmission.org
ബികോം സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സിപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ സീറ്റുകള്‍ ഒഴിവ്. ഫോണ്‍ : 9400863277
നൂതന പദ്ധതികളുടെ അവലോകന യോഗം നടന്നു
2023-24 വാര്‍ഷിക പദ്ധതിയിലേക്ക് പരിഗണിക്കുന്നതിലേക്കായി വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നൂതന പദ്ധതികളുടെ അവലോകന യോഗം കളക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ചില്ലി വില്ലേജ് പദ്ധതിക്കും അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെ അങ്കണവാടി കുട്ടികളില്‍ കൃഷി പ്രോത്സാഹനം,ഭിന്നശേഷി കുട്ടികള്‍ക്കുള്ള പഠന വിനോദ യാത്ര – സന്തോഷ യാനം, സംസാര വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്പീച്ച് തെറാപ്പി പദ്ധതിക്കും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ മില്‍ക്ക് വെന്റിംഗ് മെഷീന്‍ തുടങ്ങി വിവിധങ്ങളായ ന്യൂതന പദ്ധതികള്‍ക്കും യോഗം അനുമതി നല്‍കി.യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചിത്വ ശില്‍പശാല സംഘടിപ്പിക്കും
പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന എന്റെ പത്തനംതിട്ട ഹരിത പത്തനംതിട്ട ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ ശില്‍പശാല സംഘടിപിക്കും. ആഗസ്റ്റ് 19 ന് രാവിലെ 10 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മുന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
സ്‌പോട്ട് അഡ്മിഷന്‍ നാളെ (18)
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലെ 2023-26 ബാച്ചിലേക്ക് (എംജി യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍) മാനേജ്‌മെന്റ് ക്വോട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് നാളെ (18) രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0468 2240047, 9846585609.
വയോസേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
വയോജനങ്ങള്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്തിട്ടുള്ള വ്യക്തികള്‍, സര്‍ക്കാര്‍ – സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, കലാ കായിക സാംസ്‌കാരിക മേഖലയില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവരില്‍ നിന്നും സംസ്ഥാന വയോസേവന അവാര്‍ഡ് 2023 ലേക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. ഫോണ്‍ -0468 2325168. വെബ്‌സൈറ്റ് : www.swd.kerala.gov.in
പരിശീലനം നടത്തി
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മാസ്റ്റര്‍ ട്രൈയ്‌നര്‍ ടി. ബിനോയ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033