എടത്വ: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കിയ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം ബെംഗളൂരുവില്‍ നിന്നെത്തിയ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ ) ശാസ്ത്ര സംഘം സന്ദര്‍ശിച്ചു. കര്‍ണ്ണാടകയിലെ 14 കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആണ് തലവടിയില്‍ എത്തിയത്. സന്ദര്‍ശനത്തിന് ശേഷം വഞ്ചിവീട്ടില്‍ യാത്ര നടത്തി പ്രകൃതി ഭംഗി ആസ്വദിച്ചാണ് സംഘം മടങ്ങിയത്. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കാലത്ത് താറാവുകളെ സംരക്ഷിക്കാന്‍ ലളിതവും കൗതകവുമായ ഒരു പരിഹാരം വികസിപ്പിച്ചെടുത്ത കുട്ടനാട് തലവടി 11-ാം വാര്‍ഡില്‍ തോട്ടയ്ക്കാട്ട്പറമ്പില്‍ സ്റ്റാന്‍ലി (43) സന്ദര്‍ശകരുടെ ഹൃദയം കീഴടക്കി.
കഴിഞ്ഞ 15 വര്‍ഷമായി താന്‍ ജോലി ചെയ്ത ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മത്സ്യകൃഷിയും താറാവ് വളര്‍ത്തലും ഏറ്റെടുത്ത സ്റ്റാന്‍ലി, എല്ലാ വര്‍ഷവും വെള്ളപ്പൊക്ക ദിനങ്ങളില്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കാന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. പിവിസി പൈപ്പുകള്‍, പ്ലാസ്റ്റിക് ബാരലുകള്‍, ഇരുമ്പ് വയര്‍ മെഷ് എന്നിവ പോലെയുള്ള വസ്തുക്കളാണ് സ്റ്റാന്‍ലി ഇതിനായി ഉപയോഗിച്ചത്. പിവിസി പൈപ്പുകള്‍ ദൃഢമായ ചട്ടക്കൂടായി വര്‍ത്തിക്കുമ്പോള്‍, ഘടനാപരമായ പിന്തുണ നല്‍കിക്കൊണ്ട്, വെള്ളപ്പൊക്ക സമയത്ത് കൂട് പൊങ്ങിക്കിടക്കുന്നതിന് ഉറപ്പാക്കാന്‍ പ്ലാസ്റ്റിക് ബാരലുകള്‍ ഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥര്‍ സമയോചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചെന്നും ഫ്‌ലോട്ടിംഗ് കൂട് ഫിഷ് ഫാമില്‍ സ്ഥാപിച്ചെന്നും ജലനിരപ്പിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലാത്തതിനാല്‍ ഇപ്പോള്‍ ആശ്വാസത്തിലാണെന്നും സ്റ്റാന്‍ലി പറഞ്ഞു. ന്യൂതനവും ചിലവ് കുറഞ്ഞതുമായ സംവിധാനത്തിലൂടെ സമിശ്രകൃഷി നടത്തുന്ന സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം കായംകുളം കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ.എസ് രവിയും സംഘവും ,പൊതുപ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള എന്നിവര്‍ കര്‍ഷകദിനത്തില്‍ സ്റ്റാന്‍ലി ബേബിയെ സന്ദര്‍ശിച്ച് അഭിനന്ദിച്ചു.