സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സംരംഭകത്വ വികസന പരിശീലനം
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മ്മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9447801351,8078572094 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 21 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എന്‍സിസി /സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ് /ക്ലര്‍ക്ക് -ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് -ക്ലര്‍ക്ക് (എക്സ് സര്‍വീസ്മെന്‍ മാത്രം)(കാറ്റഗറി നമ്പര്‍ 257/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ക്ഷേമനിധി അടക്കണം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വാഹന ഉടമകള്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമ വിഹിതം ഒടുക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം പലിശ സഹിതം അടയ്ക്കേണ്ടി വരുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാം.

ഉജ്വലബാല്യം പുരസ്‌കാരം 2022 അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള 6-18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ ) ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 6-11 വയസ്, 12-18 വയസ് എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ,മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍,കച്ചേരിപ്പടി ,ആറന്‍മുളയില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998.

താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പെട്ട നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഐഇഎല്‍ടിഎസ് /ടിഒഇഎഫ്എല്‍ /ഒഇടി /എന്‍സിഎല്‍ഇഎക്സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് പരിശീലനം നടത്തുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതി ഇഇപി പരിശീലന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് താത്പര്യ പത്രം ക്ഷണിച്ചു. വെബ്‌സൈറ്റ് : www.bcdd.kerala.gov.in . ഫോണ്‍ :0474 2914417.

അപക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ് ലൈനായി ആഗസ്റ്റ് 24 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി , ഫിസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468-2259952 , 8281217506 , 9995686848.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...