Monday, September 9, 2024 2:56 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വിശുദ്ധി സേനാംഗങ്ങള്‍ക്കും ആവശ്യമായ പുല്‍പായ, ഈറകുട്ട, ചൂല്‍, യൂണിഫോം (ടീഷര്‍ട്ട്), ട്രാക്ക് സൂട്ട് , പുതപ്പ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനു മുന്‍പായി അടൂര്‍ ആര്‍ ഡി ഒ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04734 224827.

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വിശുദ്ധി സേനാംഗങ്ങള്‍ക്കും ആവശ്യമായ കമ്പിചൂല്‍, മാന്തി, ഷവല്‍, റബര്‍ ഗ്ലൗസ്, തോര്‍ത്ത്, വേസ്റ്റ് ക്യാരി ബാഗ്, മണ്‍വെട്ടി, യൂണിഫോമില്‍ സ്‌ക്രീന്‍ പ്രിന്റിംഗ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് മൂന്നിനു മുന്‍പായി അടൂര്‍ ആര്‍ ഡി ഒ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04734 224827

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ മാലിന്യം നീക്കം ചെയ്ത് ഇന്‍സിനേറ്ററില്‍ എത്തിക്കുന്നതിന് ആവശ്യമായ ട്രാകടര്‍ ട്രെയിലറുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ ആറിന് വൈകിട്ട് മൂന്നിനു മുന്‍പായി അടൂര്‍ ആര്‍ ഡി ഒ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04734 224827.

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ 2022-2023 വര്‍ഷത്തെ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സന്നദ്ധസേവനമായി മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ, പ്രവര്‍ത്തന റിപ്പോര്‍ട്ട് , പത്രവാര്‍ത്തകള്‍ എന്നിവ സഹിതം അപേക്ഷ അതാത് സ്ഥലത്തെ വെറ്ററിനറി സര്‍ജമാര്‍മാരുടെ സാക്ഷ്യപ്പെടുത്തലും ശുപാര്‍ശയും സഹിതം നവംബര്‍ 15 മുന്‍പായി പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2270908

ലാബ് ടെക്നീഷ്യന്‍ നിയമനം
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ന് പകല്‍ 12 വരെ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 243700.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സി സി റ്റി വി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232, 04682 270243.

സൗജന്യ തൊഴില്‍ പരിശീലനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട്ഫോളിയോ ആന്‍ഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം. 18 – 45 വയസാണ് പ്രായപരിധി. ക്ലാസുകള്‍ 26 ന് ആരംഭിക്കും. സീറ്റുകള്‍ പരിമിതം. താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ലിങ്ക് : https://forms.gle/qaXrKc8RgiHbJbsy6 പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാം. ഫോണ്‍ : 7994497989, 9656043142

ടെന്‍ഡര്‍ ക്ഷണിച്ചു
പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിനു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 8281865257, 9526712540.

പ്രിഡിഡിസി യോഗം 21 ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം ഈ മാസം 21 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ കേരള പോലീസ് വകുപ്പില്‍ ഹവില്‍ദാര്‍ (ആമിഡ് പോലീസ് ബറ്റാലിയന്‍)(കെഎപി മൂന്ന് )(സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്-പട്ടിക വര്‍ഗം മാത്രം)(കാറ്റഗറി നം. 481/2021) തസ്തികയുടെ 21/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്ക പട്ടിക 9.10.23 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ കേരള പോലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്-പട്ടിക വര്‍ഗം മാത്രം)(കാറ്റഗറി നം. 410/2021) തസ്തികയുടെ 22/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്ക പട്ടിക 10.10.23 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീഡി, ത്രീഡിഎസ് മാക്സ്,മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍ : 0469 2961525, 8078140525.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഡോക്ടര്‍മാര്‍ നാളെ വൈകീട്ട് 5 മണിക്കകം ഡ്യൂട്ടിക്കു ഹാജരാകണം ; അന്ത്യശാസനവുമായി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള...

ഏറെ പുതുമകള്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമിലേക്ക് മറ്റൊരു ഫീച്ചര്‍ കൂടി

0
ദില്ലി : ഏറെ പുതുമകള്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമിലേക്ക് മറ്റൊരു ഫീച്ചര്‍ കൂടി....

ചെങ്ങന്നൂർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി

0
ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025...