ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി എം.സി. സി. എം താലൂക്കാശുപത്രിയിലെ ഫാര്‍മസിയില്‍ മോഡുലാര്‍ ഫാര്‍മസി സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍: 9188522990, ഇ-മെയില്‍ – [email protected]
ഐ.എച്ച്.ആര്‍.ഡി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി ആഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) /ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്സുകളുടെ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും അറിയാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ നവംബര്‍ രണ്ടു വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ നാലുവരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഫെബ്രുവരി 2024-ലെ 2020 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ഒക്ടോബര്‍ 31 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. വെബ്സൈറ്റ് www.ihrd.ac.in
പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നവംബര്‍ 15 മുതല്‍ ജനുവരി 21 വരെ സേവനത്തിനായി പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്.
നേഴ്സിംഗ് സൂപ്പര്‍ വൈസര്‍ -ഏഴ് ഒഴിവ് .
യോഗ്യതകള്‍ : അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ സി എല്‍ എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.
നേഴ്സിംഗ് ഓഫീസര്‍ 70 ഒഴിവ്
അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ : 7306391114.
സ്‌കൂളുകളിലും കോളനികളിലും സന്ദര്‍ശനം നടത്തി
വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ (കെ.എച്ച്.ആര്‍.എ) സഹകരണത്തോടെ മൂഴിയാര്‍, ഗവിമേഖലയിലെ സ്‌കൂളുകളിലും കോളനികളിലും സന്ദര്‍ശനം നടത്തി ആഹാരം, വസ്ത്രം എന്നിവ വിതരണം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.ആര്‍ ലതാ കുമാരി, കെ.എച്ച്.ആര്‍.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍, സെക്രട്ടറി വി.ടി.ഹരിഹരന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്ഷീരവികസന വകുപ്പില്‍ നിയമനം
സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ https://www.cmd.kerala.gov.in വെബ്സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment.kerala.gov.in വെബ്സൈറ്റോ സന്ദര്‍ശിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.
































