സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രൊജക്ടിന്റെ 2023-24 വര്‍ഷത്തില്‍ താത്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡറായി സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സ് , ആധാര്‍ എന്നിവയുടെ പകര്‍പ്പും പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ പത്തനംതിട്ട ആര്‍ടിഒ മുമ്പാകെ ഒക്ടോബര്‍ 31 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍എംവി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം ഉളളവരെ മാത്രമെ പരിഗണിക്കൂ. പ്രായോഗിക പരീക്ഷാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഡയറക്ട്) (കാറ്റഗറി നം. 027/2022),ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബൈ ട്രാന്‍സ്ഫര്‍ ഫ്രം ഡിപ്പോ വാച്ചേഴ്സ്, റിസര്‍വ് വാച്ചേഴ്സ്/ട്രൈബല്‍ വാച്ചേഴ്സ്)(കാറ്റഗറി നം. 029/2022 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബെ ട്രാന്‍സ്ഫര്‍ ഫ്രം ലാസ്റ്റ് ഗ്രേഡ് ഗവ. സര്‍വെന്റ്സ് ഇന്‍ ദി കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്) (കാറ്റഗറി നം. 030/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ മുസ്ലീം) (കാറ്റഗറി നം. 303/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ വിശ്വകര്‍മ) (കാറ്റഗറി നം. 558/2022) എന്നീ തസ്തികകളുടെ ചുരുക്ക പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

റീ- ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഉപയോഗിക്കുന്നതിനായി വിവിധയിനം ഓക്സിജന്‍/ നൈട്രജന്‍ /കാര്‍ബണ്‍ ഡൈ ഓക്സൈഡ് സിലിണ്ടറുകള്‍ നിറച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ സ്റ്റോക്ക് പോയിന്റില്‍ എത്തിക്കുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ :0468 2222642. വെബ്‌സൈറ്റ് : www.dhs.kerala.gov.in/tenders

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...