വന്ദേ ഭാരത് സമയത്തിൽ മാറ്റം ; പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശ്ശൂരിൽ അധിക സമയം നിർത്താനും തീരുമാനമായിട്ടുണ്ട്. പുതിയ സമയക്രമം തിങ്കളാഴ്ച (ഒക്ടോബർ 23, 2023) മുതൽ നടപ്പിൽ വരും.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതൽ രാവിലെ 5.15 നാണ് സർവീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരിൽ നിർത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല. തൃശ്ശൂരിൽ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാൽ ഒരു മിനിറ്റ് അധികം മുൻപത്തേതിലും ഈ സ്റ്റോപ്പിൽ ട്രെയിൻ നിർത്തും. 9.33 നാവും ഇനി ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റമുണ്ടായിരിക്കില്ലെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

ഷൊർണൂരിന് ശേഷം കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ്. തിരിച്ചുള്ള സർവീസിൽ കാസർകോട് മുതൽ ഷൊർണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ മുൻപ് എത്തിയിരുന്ന 6.10 ന് തന്നെ ട്രെയിനെത്തും. എന്നാൽ ഒരു മിനിറ്റ് അധികം ഇവിടെ നിർത്തുമെന്നും 6.13 ന് സർവീസ് ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...