കാവനാൽകടവ് – നെടുoകുന്നം റോഡിൽ വാഹന യാത്ര ദുസഹമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിർത്തിയിൽ ആനിക്കാട് പഞ്ചായത്തിലെ കാവനാൽക്കടവ്- നെടുംകുന്നം റോഡിലൂടെയുള്ള വാഹന യാത്ര ദുസഹമാകുന്നു.  ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ പ്രധാന റോഡുകളിൽ 2019 ൽ കുഴി എടുത്തിരുന്നു. പൈപ്പ് സ്ഥാപിക്കാൻ ജോലികൾ വൈകുന്നതാണ് റോഡ് നിർമ്മാണത്തിന് കാലതാമസം നേരിടുന്നതിന് കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റോഡുകളുടെ പുനർ നിർമ്മാണത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കാവനാൽക്കടവ് – നൂറോന്മാവ് – തെട്ടിൽപ്പടി – പുല്ലുകുത്തി റോഡുകളിൽ പത്തടി വ്യാസത്തിലും രണ്ട് അടി താഴ്ചയിലുമുള്ള ഇരുപതോളം ഗർത്തങ്ങളാണ് ഉള്ളത്. മഴ ശക്തമായതോടെ ഇതിലെല്ലാം മലിന ജലം കെട്ടി കിടക്കുകയാണ്. റോഡിന്റെ വശങ്ങളിലെ കിണറുകളിൽ മാലിന്യം നിറഞ്ഞ ചെളിവെള്ളം ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസുകളിലെ വെള്ളവും മലിനമാകുന്ന സ്ഥിതിയാണ്. കുഴിയിലെ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവവുമാണ്. പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ നീണ്ടു പോകുന്നതിനാൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമെന്ന് പറഞ്ഞിരുന്ന പൊതുമരാമത്ത് അധികൃതർ ഇപ്പോൾ കരാറുകാരന്റെ മേൽ പഴിചാരി രക്ഷപ്പെടുകയാണ്.

ആനിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം താലൂക്ക് വികസന സമിതിയിൽ ഉയർന്നതോടെ കരാറുകാരനെ മാറ്റി റോഡ് നിർമ്മാണം അടിയന്തിരമായി പുനരാരംഭിക്കുമെന്ന് വികസന സമിതി യോഗത്തിൽ അധികൃതർ അറിയിച്ചതുമാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാനവികസനമായ യാത്രാസൗകര്യങ്ങൾ പോലും ഇല്ലാതായ അവസ്ഥയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...