മസ്‌കറ്റിലെ ശിവക്ഷേത്രവും മസ്ജിദും സന്ദര്‍ശിച്ച് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ രണ്ട് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയായി. ഒമാന്‍ തൊഴില്‍ മന്ത്രി മഹദ് ബിൻ സെയ്ദ് ബവോയ്നുമായി വി മുരുളീധരന്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് തൊഴിൽ ബന്ധങ്ങളും നൈപുണ്യ വികസനവും ചർച്ച ചെയ്തു. ഒമാൻ സാമ്പത്തിക മന്ത്രി അൽ സഖ്രിയുമായും കൂടിക്കാഴ്ച നടത്തി.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ വിവിധ തലങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. രണ്ട് രാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. മസ്‌കറ്റില്‍ പ്രവാസി സമൂഹവുമായും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് പ്രതിനിധികളുമായും പൊതുപ്രവര്‍ത്തകരുമായും അദ്ദേഹം സംവദിച്ചു.

മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദും മസ്‌കറ്റിലെ പുരാതനമായ മോത്തിശ്വര്‍ മഹാദേവ് സിഴ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു. ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ ശേഖരത്തിൽ നിന്ന് പ്രത്യേകം ക്യൂറേറ്റ് ചെയ്ത 20 കലാസൃഷ്ടികളുടെ ശേഖരമായ “ഇന്ത്യ ഓൺ ക്യാൻവാസ്: മാസ്റ്റർപീസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിംഗ്” എന്ന പെയിന്റിംഗ് എക്‌സിബിഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ദ്വിയില്‍ നിന്ന് മസ്‌കറ്റ് വരെ എന്ന പേരില്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന സെഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മസ്‌കറ്റിലെ ലേബർ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുമായി അവരുടെ ക്ഷേമത്തെക്കുറിച്ച് ചർച്ച ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...