മീനച്ചിൽ – മലങ്കര കുടിവെള്ള വിതരണ പദ്ധതിക്ക് പാലായിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പാലാ: കേരളത്തിൽ വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മീനച്ചിൽ – മലങ്കര കുടിവെള്ള വിതരണ പദ്ധതിക്ക് ഇന്ന് പാലായിൽ തുടക്കമായി. മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മലനിരകളിലെ 13 പഞ്ചായത്തുകളിലെ 5ooooൽ പരം വീടുകളിലേക്ക് ശുദ്ധീകരിച്ച കുടിവെളളം തടസ്സ രഹിതമായി ലഭ്യമാക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി. പാലായിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്ററ്യൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്ന വിപ്ലവകരമായ തീരുമാനമാണ് ജലജീവൻ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പാലായിലെ ജനങ്ങൾക്ക് വേനലിലും കുടിവെള്ളം എത്തിക്കുവാൻ കെ.എം.മാണി തുടങ്ങി വെച്ച പദ്ധതി വിപുലീകരിച്ച് കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് നടപ്പാക്കുന്നു എന്നതിൽ അഭിമാനമുള്ളതായി മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ മീനച്ചിൽ റിവർ വാലി നടപ്പാക്കുമെന്നും ഇതിനായി പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വാപ്കോസ് എന്ന കേന്ദ്ര സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ജില്ലയിൽ സർക്കാർ നടത്തുന്നത് നിരവധി വൻകിട പദ്ധതികളാണെന്ന് പദ്ധതികളുടെ പട്ടിക വിവരിച്ചുകൊണ്ട് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വർഷങ്ങളായി കുടിവെള്ളം ഇല്ലാതെ ദുരിതത്തിലായിരുന്നവർ ദാഹജലം നൽകുന്ന എൽ.ഡി.എഫ് സർക്കാരിനെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മീനച്ചിൽ റിവർ വാലി പദ്ധതിക്ക് പ്രൊജക്ട് റിപ്പോർട്ടിനായി സര്‍ക്കാര്‍ 2.13 കോടി രൂപ അനുവദിച്ചു. ഇടുക്കി ജലവൈദ്യുതിക്കായി വിനിയോഗിച്ച വെള്ളം തുരങ്കം വഴി കോട്ടയം ജില്ലയിലെ മൂന്നിലവിലെത്തിച്ച് മീനച്ചിലാറ്റിലൂടെ 76 കിലോമീറ്റർ ചുറ്റളവിൽ ജല ലഭ്യത ഉറപ്പാക്കാൻ കഴിയുന്നതാണ്‌ മീനച്ചില്‍ റിവര്‍വാലി പദ്ധതി. മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം നടത്തി പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം കൂടി അറിയിച്ചത്.

സംസ്ഥാനത്തൊട്ടാകെ 71 ലക്ഷം ആളുകള്‍ക്ക് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ജല അതോറിറ്റി. ശുദ്ധീകരിച്ച കുടിവെള്ളം കുടുതല്‍ ആളുകളിലേക്ക് എത്തിക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ജല അതോറിറ്റി ഇതേവരെ നടപ്പാക്കിയതിനേക്കാൾ ഏറ്റവും ബൃഹത്തായ പദ്ധതിയാണ്‌ മീനച്ചില്‍-മലങ്കര പദ്ധതി. ജില്ലയുടെ കിഴക്കന്‍ മേഖലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളിലായി അൻപത്‌ ലക്ഷത്തോളം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിയുന്നതാണ്‌. പദ്ധതിയ്‌ക്കായി ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ ഏകോപിപ്പിക്കുവാന്‍ പാലായില്‍ പ്രത്യേക ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മലങ്കര–മീനച്ചിൽ പദ്ധതി നടപ്പാക്കുമ്പോള്‍ കെ എം മാണിയുടെ സ്വപ്‌നമാണ് പൂവണിയുന്നത്. അദ്ദേഹം തുടങ്ങിവെച്ച പദ്ധതിക്ക് നിര്‍മാണം ആരംഭിക്കുവാന്‍ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും മന്ത്രി റോഷി പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളോരോന്നും സമയബന്ധിതമായി പൂര്‍ത്തികരിച്ച് വരികയാണെന്ന് സഹകരണ വകുപ്പ്‌ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഏറ്റവും ഒടുവിലായി എരുമേലി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ വിജ്ഞാപനം നടത്തിയത് ഇതിനുദാഹരണമാണെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി എംപി ആമുഖ പ്രഭാഷണം നടത്തി. എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജല അതോറിറ്റി സാങ്കേതിക സമിതി അംഗം ജി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...