സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം
എന്‍ എസ് ഡി സി യുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനത്തിനു 15 – 45 വയസിനിടയില്‍ പ്രായമുളള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കു നവംബര്‍ 15 ന് മുന്‍പു രജിസ്ട്രേഷനായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തെ സമീപിക്കാം. ഫോണ്‍ : 0468 2256000.
ജില്ലാ വികസന സമിതി യോഗം 18 ന്
പത്തനംതിട്ട ജില്ലാ വികസന സമിതിയുടെ യോഗം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഇന്റര്‍വ്യൂ
പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായിയുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 31, നവംബര്‍ മൂന്ന്,ആറ്, ഏഴ് തീയതികളില്‍ തിരുവല്ല മുനിസിപ്പല്‍ ഓഫീസില്‍ നടത്തും. ഇത് സംബന്ധിച്ച കത്ത് ഒക്ടോബര്‍ 25 വരെ ലഭിക്കാത്ത അപേക്ഷകര്‍ പുളിക്കീഴ് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നു ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0469 2610016
വര്‍ണോത്സവം 2023
പ്രസംഗമത്സരങ്ങള്‍ ഒക്ടോബര്‍ 27 ന്
ശിശുദിനത്തിലെ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനു ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ‘ വര്‍ണോത്സവം 2023 ‘ഒന്നാം ഘട്ട മല്‍സരം ഒക്ടോബര്‍ 27 ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നഗരസഭ ചെയര്‍മാന്‍ അഡ്വ ടി. സക്കീര്‍ഹുസൈന്‍ പ്രസംഗ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് / മുനിസിപ്പല്‍ തലങ്ങളില്‍ മലയാളം പ്രസംഗ മല്‍സരങ്ങളില്‍ ( എല്‍.പി / യു.പി വിഭാഗം ) ഒന്നാം സ്ഥാനം നേടിയവരാണ് പങ്കെടുക്കേണ്ടത്. രജിസ്ട്രേഷന്‍ ഒന്‍പതിന്. രണ്ടാംഘട്ട മത്സരങ്ങള്‍ ഒക്ടോബര്‍ 29 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































