ബിയർ കൂടുതൽ കുടിപ്പിക്കാൻ നികുതി കുറക്കുന്നത് പഠിക്കാൻ സമിതിയെ വെച്ച് മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play
മുംബൈ : ബിയർ വിൽപന കൂട്ടാൻ ലക്ഷ്യമിട്ട് വില കുറയ്ക്കാനായി മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിനായി ബിയറിന് മേലുള്ള നികുതി കുറയ്ക്കുന്ന കാര്യം പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പുതിയ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ബിയറിന്റെ നികുതി കുറച്ച് പുതിയ വില നിലവാരം നിലവിൽ വരുമെന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് മദ്യ ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് വർധിപ്പിച്ചത് ഉൽപ്പന്നങ്ങളുടെ വില ഉയരാൻ കാരണമായിരുന്നു. ബിയറിന് അടക്കം ഇതേ തുടർന്ന് വില വർധിച്ചു. ഇതോടെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന് ബ്രൂവറീസ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് പരാതി നൽകി. പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാർ സുപ്രധാന ഉത്തരവിറക്കിയത്. ബിയർ വില കുറയ്ക്കുന്നത് പഠിക്കാൻ പുതിയ സമിതിയെ നിയോഗിച്ചാണ് ബ്രൂവറീസ് അസോസിയേഷന്റെ പരാതി പരിഹരിക്കാനുള്ള നീക്കം.

 

സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ബിയർ വിലയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പരിശോധിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ നികുതി നിരക്കുകൾ പരിശോധിച്ച ശേഷം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്. ബിയറിലെ സ്പിരിറ്റിന്‍റെ അളവ്, റം, വിസ്കി, അടക്കമുള്ള മദ്യ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അതിനാൽ മറ്റ് മദ്യ ഉൽപ്പന്നങ്ങൾക്ക് ഒപ്പമോ അതിന് മുകളിലോ ബിയറിന് നികുതി പരിധി പാടില്ലെന്ന പൊതു നയത്തിലേക്കാണ് സർക്കാർ എത്തുന്നത്. നികുതി നിരക്ക് വർധിപ്പിച്ചത് സംസ്ഥാനത്ത് മദ്യ വിൽപനയിലും സർക്കാരിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയതോടെയാണ് ഈ പുനർചിന്ത.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...