സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഹോം ഷോപ്പിയില്‍ ഹോം ഷോപ്പര്‍ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപയ്ക്ക് മുകളില്‍ വരെ വരുമാനം ലഭിക്കും. മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവൃത്തിപരിചയമുള്ള എസ് എസ് എല്‍ സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അയല്‍ക്കൂട്ടഅംഗത്വ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 20നകം ജില്ലാമിഷനില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ട്രേറ്റ്, പത്തനംതിട്ട 689645. ഫോണ്‍: 0468 2221807 .
————–
ലേലം 17 ന്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നു മുറിച്ചു മാറ്റിയ ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങളുടെ ലേലം നവംബര്‍ 17 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് /കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് /കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /എന്‍ഐഇഎല്‍ഐറ്റി എ-ലെവല്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഐസിടിഎസ്എം ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള പട്ടിക ജാതി വിഭാഗത്തില്‍ (എസ് സി ടേണ്‍) ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 14 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710.

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്‍ഡ്യ ലിമിറ്റഡ് ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം വീതം ദൈര്‍ഘ്യമുള്ള മോണ്ടിസോറി പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314. (പിഎന്‍പി 3655/23)
—————-
ടെന്‍ഡര്‍
കോന്നി താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് 2024 മാര്‍ച്ച് 31 വരെ ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ എടുക്കുവാന്‍ താത്പര്യമുള്ള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ നവംബര്‍ 11 മുതല്‍ 24 ന് രാവിലെ 11.30 വരെ സ്വീകരിക്കും.

പണിയായുധവിതരണവും തെങ്ങിന്‍തൈ വിതരണവും നടത്തി
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ പണിയായുധവിതരണത്തിന്റെയും തൊഴിലുറപ്പ് തൊഴിലാളികള്‍ നട്ടുപാകിയ 400 തെങ്ങിന്‍തൈ വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. തെങ്ങിന്‍തൈ വിതരണോദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചുതുണ്ടിയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, ശുചിത്വ കമ്മിറ്റി കണ്‍വീനര്‍ ബിജിലി പി ഈശോ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ അജിത് കുമാര്‍, ജില്ലാ സര്‍ക്കിള്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി. ബി. ഹര്‍ഷകുമാര്‍, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി വി പ്രശാന്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുധ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
കാര്‍ഷികവികസന- കര്‍ഷകക്ഷേമ വകുപ്പ് 2023-24 വര്‍ഷം നടപ്പാക്കുന്ന കൃഷിയിടാധിഷ്ഠിത ആസൂത്രണപദ്ധതിയിലേക്ക് യോഗ്യരായ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരും 10 സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ ( വീട് ഇരിക്കുന്ന സ്ഥലം ഒഴികെ) കൈവശഭൂമിയുള്ളവരുമായിരിക്കണം . അപേക്ഷ ഫോറം അതത് കൃഷിഭവനുകളില്‍ ലഭ്യമാണ്. ഫോണ്‍ : 04734 296180 ( പ്രൊജക്ട് ഡയറക്ടര്‍, ആത്മ, പത്തനംതിട്ട)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ...

ഡിഎച്ച്എസ് സ്ഥലംമാറ്റം : ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി

0
തിരുവനന്തപുരം : ഡിഎച്ച്എസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി. അഡ്മിനിസ്ട്രേറ്റീവ്...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
അയിരൂര്‍ : മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മത്സ്യഭവന്റെ നേതൃത്വത്തിൽ...

കോന്നി സി.എഫ്.ആര്‍.ഡി.കോളേജിലെ ജല സംഭരണിയില്‍ പാമ്പും ഉടുമ്പും ചത്ത്‌ കിടന്ന സംഭവത്തില്‍ നടപടി വേണം...

0
കോന്നി: കോന്നി സി.എഫ്.ആര്‍.ഡി കോളേജിലെ ജലസംഭരണിയിൽ ഉടുമ്പും പാമ്പും ചത്തുകിടന്ന സംഭവത്തില്‍...