ശാസ്ത്രമേളയിൽ ശ്രദ്ധേയമായി കുട്ടികൾ നിർമ്മിച്ച ഫുഡ്‌ സേർവിങ് റോബോട്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഉപജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ കുട്ടികൾ നിർമ്മിച്ച ഫുഡ്‌ സേർവിങ് റോബോട്ട് ശ്രദ്ധേയമായി. വാഴമുട്ടം നാഷണൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിജോ, ഏഴാം ക്ലാസ് വിദ്യാർത്ഥി ഋഷി എന്നിവർ ചേർന്നാണ് റോബോട്ടിന് രൂപം നൽകിയത്. സെൻസർ ഉപയോഗിച്ചാണ് റോബോട്ട് പ്രവർത്തിക്കുന്നത്. പ്രത്യേകം സ്ഥാപിച്ച കറുത്ത പാതയിൽ കൂടി സഞ്ചരിക്കുന്ന റോബോട്ട് ആഹാരം വിതരണം ചെയ്യുന്ന രീതിയിൽ ആണ് നിർമ്മാണം. റോബോട്ട് സഞ്ചരിക്കുന്ന പാതക്ക് കുറുകെ ഉള്ള കട്ടിയുള്ള വരയിൽ റോബോട്ട് അപകടം മനസിലാക്കി നിൽക്കുകയും ചെയ്യും. 100 ആർ പി എം ന്റെ നാല് മോട്ടോറുകൾ റോബോട്ടിന്റെ നാല് ചക്രങ്ങളിലും ഘടിപ്പിച്ചിട്ടുണ്ട്. 3.7 വോൾറ്റിന്റെ ലിതിയം ബാറ്ററിയും റോബോട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ സഹായവും കുട്ടികൾക്ക് ലഭിച്ചതോടെ റോബോട്ട് നിർമ്മാണം പൂർത്തീകരിക്കുവാനും കുട്ടികൾക്ക് സാധിച്ചു. രണ്ടാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയതായി വിദ്യാർഥികൾ പറഞ്ഞു. സ്കൂൾ ശാസ്ത്ര മേളകളിലെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായിരുന്നു കുട്ടികൾ നിർമിച്ച ഈ റോബോട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...