സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫാര്‍മസിസ്റ്റ് നിയമനം
ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന് വൈകിട്ട് അഞ്ചിനു മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.

മേട്രന്‍ നിയമനം
വനിത- ശിശുവികസന വകുപ്പിനു കീഴില്‍ കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് മഹിളാമന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. പ്രായം 50 വയസ് കവിയരുത്. പത്താംക്ലാസ് പാസായിരിക്കണം. ഫോണ്‍ : 0468 2310057, 9947297363.

മാക്ഫാസ്റ്റ് കോളജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിക്കും
സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ല(മാക്ഫാസ്റ്റ് ) കോളജിനെ ഹരിതക്യാമ്പസായി പ്രഖ്യാപിക്കും. നാളെ (22) ഉച്ച കഴിഞ്ഞ് മൂന്നിന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രഖ്യാപനം നടത്തും. അഡ്വ മാത്യു ടി തോമസ് എം.എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല മുന്‍സിപാലിറ്റി ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയാകും. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്മിത വിജയന്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഫെസിലിറ്റേറ്റര്‍ നിയമനം
കോന്നി ബ്ലോക്കിലെ മാതൃക കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിഎച്ച്എസ് സി / ഡിപ്ലോമ (കൃഷി) യോഗ്യതയുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം.
കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് ,പത്തനംതിട്ട ജില്ലയിലെ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ,് യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍:9383470401.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....