സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞ് താഴ്ന്നിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ലിനും തിനവിള പടിക്കും ഇടയിൽ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡ് ഇടിഞ്ഞ് താഴ്ന്നിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ല. രണ്ടാഴ്ചയോളം ആയി റോഡ് ഇടിഞ്ഞ് താഴ്ന്നിട്ട്. പൈപ്പ് പൊട്ടി റോഡിലൂടെ ആണ് വെള്ളം ഒഴുകുന്നത്. റോഡിൽ ഗർത്തം രൂപപെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇല്ല. കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു ഈ ഭാഗത്തെ രണ്ടാം ഘട്ട ടാറിങ് പൂർത്തിയായിട്ട്. ഈ റോഡ് താഴ്ന്നത് അയ്യപ്പ ഭക്തർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നുണ്ട്. റോഡ് ടാറിങ് കഴിഞ്ഞതിനാൽ ദൂരെ നിന്നും വേഗത്തിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഈ നില തുടർന്നാൽ ടാറിങ് ഇളകി മാറി ഇവിടെ വലിയ ഗർത്തം രൂപപ്പെടുന്നതിന് കാരണമായി തീരും. മാത്രമല്ല ഭാരം കയറ്റിയ നിരവധി വാഹനങ്ങൾ ആണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. വിഷയത്തിൽ അടിയന്തിര പരിഹാരം കാണണം എന്നും ആവശ്യമുയരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...