Saturday, May 10, 2025 3:17 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍
ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്കു ഡിഗ്രി/പ്ലസ്-ടു/എസ് എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
——————–
ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം
ജില്ലാ പട്ടികജാതി വികസനഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസനഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റു നിയമനത്തിന് അര്‍ഹരായ പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദം, ആറുമാസത്തില്‍ കുറയാത്ത പിഎസ്‌സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്സ്. പ്രായപരിധി : 21-35 വയസ്. പ്രതിമാസഹോണറേറിയം – 10,000രൂപ. നിയമനകാലയളവ് – ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസനഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസനഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 23 വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ – 0468 2322712.
——————-
അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ്, ടു ഡി, ത്രീ ഡി, ത്രീഡിഎസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം നടന്നു

0
പ്രക്കാനം : വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും ഭഗവാന് ഭക്തജനങ്ങൾ...

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോ​ഗം അവസാനിച്ചു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന...

ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന് തുടക്കമായി

0
സീതത്തോട് : ഏറെനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി...

കനത്ത സുരക്ഷയിൽ മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും ; മെയ് 31ന് ഗ്രാന്റ്...

0
ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യ-പാക്...