Wednesday, September 11, 2024 3:49 pm

ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനായി വിപുലമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലോക ഭിന്നശേഷിദിനാഘോഷ സമാപനസമ്മേളനം ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരെ അംഗീകരിക്കാനും പരിഗണിക്കാനും പരിരക്ഷിക്കാനുമായി വിവിധ പദ്ധതികളാണ് കേരളസര്‍ക്കാര്‍ നടപ്പാക്കുന്നത്. അവര്‍ വലിയ പ്രതിഭകളാണ്. അവരെ ചേര്‍ത്ത് പിടിക്കുന്ന കുടുംബാംഗങ്ങളോടും അധ്യാപകരോടും ഏറെ ബഹുമാനമാണെന്നും അവരുടെ മാനസികവും ശാരീരികവുമായ ശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിച്ചു മിടുക്കരായി ഏറെ മുന്നോട്ട് വരണമെന്നും അതിന് വേണ്ടി ശ്രമിക്കണമെന്നും ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. പരിശ്രമിച്ചാല്‍ എന്തും നടക്കും. ഭിന്നശേഷിക്കാരായ പല വ്യക്തിത്വങ്ങളും ലോകപ്രശസ്തരായിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപദ്ധതിയാണ് ഭിന്നശേഷി സൗഹൃദ സംസ്ഥാനം. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നെതന്നും കളക്ടര്‍ പറഞ്ഞു. 2022 ലെ ഉജ്വലബാല പുരസ്‌കാരജേതാവ് ജെസ്വിന്‍ ചാക്കോ, സംസ്ഥാനതല അത്ലറ്റിക് മീറ്റില്‍ ഒന്നാം സ്ഥാനം നേടിയ ശിവശങ്കരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലായി നടന്ന കായിക- കലാമേളയില്‍ ജില്ലയിലെ അന്‍പതോളം സ്ഥാപനങ്ങളില്‍ നിന്നായി എണ്ണൂറോളം കലാ-കായിക പ്രതിഭകള്‍ പങ്കെടുത്തു. മേളയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാകളക്ടറും ചേര്‍ന്നു വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്‌കെ കോര്‍ഡിനേറ്റര്‍ ഷിഹാബുദ്ദീന്‍, വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, സീനിയര്‍ സൂപ്രണ്ട് ഷംലബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഗുജറാത്തിൽ പനിക്ക് സമാനമായി അജ്ഞാത രോഗം ; മരണം 15 ആയി

0
അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിക്ക് സമാനമായ...

മീര ജാസ്മിന് ആ കഥ മനസ്സിലായില്ല, അതോടെ ഞാന്‍ മീരയെ ഒഴിവാക്കി ആ നടിയെ...

0
മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിന്റെ...

ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു

0
അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ...

പി വി അൻവന്‍റെ ഫോൺ ചോർത്തൽ ആരോപണം ; ‘സ്ഥിതി അതീവ ഗൗരവമേറിയത്’, മുഖ്യമന്ത്രിയോട്...

0
തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍...