സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സാക്ഷ്യപത്രം ഹാജരാക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ പെന്‍ഷന്‍ /അവിവാഹിത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും പുനര്‍വിവാഹിതയല്ല/ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെയോ/വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രവും ഡിസംബര്‍ 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
—————
ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി താലൂക്കിലെ 34, 141, 142 നമ്പര്‍ റേഷന്‍ കടകളില്‍ നിന്നും റാന്നി താലൂക്കിലെ 149, 155, 124 നമ്പര്‍ റേഷന്‍ കടകളില്‍ നിന്നും റേഷന്‍സാധനങ്ങള്‍ ഗോത്രവര്‍ഗ കോളനിയിലേക്കു എത്തിച്ചു വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റിയുളള ചരക്ക് വാഹനം /ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2222612.

ഫോട്ടോ എക്സിബിഷന്‍ : എന്‍ട്രികള്‍ ക്ഷണിച്ചു
ജനുവരി നാലു മുതല്‍ എട്ടുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ പത്രഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു. മികച്ച ചിതത്തിന് യഥാക്രമം 10,000, 7,000 5,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. മുന്‍കാല സ്‌കൂള്‍ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28. ചിത്രങ്ങള്‍ അയക്കേണ്ട ഇമെയില്‍ : [email protected]. ഫോണ്‍: 9447225524.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...