സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം
കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍. 0484-2422275.

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. മേല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യമായ ചുറ്റു പാടുകളില്‍ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ /സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യ പത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ജാതി, വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല. അപേക്ഷിക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 15 വരെ. ഫോണ്‍ : 0468 2322712.

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ട ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട, കോഴഞ്ചേരി സെക്ഷനുകളിലെ റോഡുകളിലെയും ഭൂമിയിലെയും എല്ലാവിധ കൈയ്യേറ്റങ്ങളും ജനുവരി എട്ടിന് മുമ്പായി അടിയന്തരമായി ഒഴിഞ്ഞുതരണമെന്നും അല്ലാത്തപക്ഷം കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊതുമരാമത്ത് കൈയ്യേറ്റങ്ങള്‍ ജനുവരി ഒന്‍പത് മുതല്‍ നേരിട്ട് ഒഴിപ്പിക്കുന്നതും ആയതിലേക്കുളള ചെലവ് കൈയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജനുവരി മൂന്നിനു സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗര്‍പെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രെ പെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയില്‍പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍ 8330010232, 0468 2270243.

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മൈന്റ് മാറ്റേഴ്സ്: യൂത്ത്, എമ്പവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിംഗ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കാം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം.ഫോണ്‍: 8086987262, 0471-2308630.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...