സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നവോദയ : ആറാംക്ലാസ് പ്രവേശനപരീക്ഷ 20ന്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജനുവരി 20 ന് കൃത്യസമയത്ത് പരീക്ഷാ സെന്ററില്‍ എത്തിചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 5265246.

യോഗം ചേരും
ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ യോഗം ജനുവരി അഞ്ച് പകല്‍ മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷകള്‍ റദ്ദാക്കി
നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഹോമിയോ- ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 23.06.2023 ലെ 20/2023/എന്‍ എ എം/ പി ടി എ നോട്ടിഫിക്കേഷന്‍ വഴി ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി. ഈ തസ്തികയിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും http://nam.kerala.gov.in എന്ന വെബ്സൈസ്റ്റ് മുഖേന സംസ്ഥാന തലത്തില്‍ ജനുവരി 10-ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയം 2024 മാര്‍ച്ച് 31 വരെ നീട്ടി. കുടിശ്ശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണെന്ന് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു ഫോണ്‍ : 0468 2320158.

സ്വീകരണം നല്‍കും
സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളാകുന്ന ജില്ലയ്ക്കു നല്‍കുന്ന സ്വര്‍ണ കപ്പ് തിരുവല്ല വഴി കലോത്സവ വേദിയായ കൊല്ലത്തേക്കു കൊണ്ടുപോകുന്നതിനോടനുബന്ധിച്ചു ജനുവരി മൂന്നിന് രാവിലെ ഒന്‍പതിന് എസ്.സി.എസ്. എച്. എസ്.എസ്. തിരുവല്ല അങ്കണത്തില്‍ കപ്പിന് സ്വീകരണം നല്‍കുമെന്ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...