സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് 2023- 24 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് ഉച്ചക്ക് ഒന്നു വരെ. ടെന്‍ഡര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04734216444.

ഒറ്റത്തവണ വായ്പാ സബ്സിഡി
വിജയകരമായി സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തിവരുന്ന (വിമുക്തഭടന്‍/വിമുക്തഭടന്റെ വിധവ/വിമുക്തഭടനും ഭാര്യയും സംയുക്തമായി) സംരംഭകര്‍ക്ക് ബാങ്കുകളില്‍ നിന്നോ കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നോ സ്വീകരിക്കുന്ന വായ്പകള്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്വയം തൊഴില്‍ പ്രോത്സാഹന ധനസഹായമായി ഒറ്റത്തവണ വായ്പാ സബ്സിഡി ഒരു ലക്ഷം രൂപ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.

ഹെല്‍ത്ത് ക്യാമ്പ് നാളെ (20)
കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സ പരിശോധന ക്യാമ്പും സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധന ക്യാമ്പും നാളെ (20) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഘടിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ആര്‍റ്റിഒ എച്ച്. അന്‍സാരി ഉദ്ഘാടനം ചെയ്യും. ഫോണ്‍ : 04682 320158

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിയുടെ വാക്ക് വെറും കുറുപ്പിന്റെ ഉറപ്പ്’ : മുതലപ്പൊഴിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ്...

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട്...

0
തിരുവനന്തപുരം: കാസർഗോഡ് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി...

കോഴഞ്ചേരിയില്‍ വാഹന ഷോറൂമില്‍ തീ പിടുത്തം : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
കോഴഞ്ചേരി : കോഴഞ്ചേരി തെക്കേമലയില്‍ വാഹന ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു....

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...