സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. അഭിമുഖം ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 23 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. യോഗ്യത: ബിവിഎസ്‌സി ആന്‍ഡ് എഎച്ച്, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത്. ഫോണ്‍: 0468 2322762

രാത്രികാല മൃഗചികിത്സ സേവനം അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 23 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2322762

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി ബ്ലോക്ക്/ഐസിഡിഎസ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ (ബിസി) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഒഴിവുകള്‍ ബ്ലോക്ക് തലത്തില്‍ മൂന്ന്. യോഗ്യത: ബിരുദം, ടെക്‌നോളജി ആന്‍ഡ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രദേശികഭാഷയില്‍ പ്രാവീണ്യം, സമീപവാസികള്‍ക്ക് മുന്‍ഗണന. പ്രായം: 2024 ജനുവരി ഒന്നിന് 36 വയസില്‍ കൂടാന്‍ പാടില്ല. വേതനം: 20,000 രൂപ പ്രതിമാസം.ജില്ലാതല ഐസിഡിഎസ് സെല്ലില്‍ നിന്നും ലഭ്യമാക്കുന്ന നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. നിയമനം ജില്ലാ സെലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. നിശ്ചിത ഫോര്‍മാറ്റിലും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. അപേക്ഷകള്‍ ലഭിക്കേണ്ട മേല്‍വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്‌സ് ലെയിന്‍, പത്തനംതിട്ട. ഫോണ്‍: 9188959620

ടെന്‍ഡര്‍
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സ്റ്റാന്‍ഡിംഗ് വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് പകല്‍ മൂന്നുവരെ. ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കീഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല,ഫോണ്‍ – 0469 2610016, 9188959679, ഇമെയില്‍: [email protected]

തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിനു ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി നീട്ടി. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍,ആറ്റരികം, ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട ഫോണ്‍: 9656008311.

ലേലം
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സോപ്പ് യൂണിറ്റിലെ ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം ഫെബ്രുവരി ഏഴിന് രാവിലെ 11 ന് നടത്തും. ഫോണ്‍: 0468 2362070.ഇ മെയില്‍: [email protected]

അധ്യാപക ഒഴിവ്
റാന്നി: വൈക്കം ഗവൺമെൻറ് യുപി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. താൽക്കാലിക നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 22.01.24 രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്‍റര്‍വ്യൂവിന് എത്തിച്ചേരണമെന്ന് പ്രഥമധ്യാപകന്‍ അറിയിച്ചു.ഫോണ്‍.9847819430

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...