അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും വകുപ്പിന് കീഴിലുള്ള മറ്റ് എം ആര്‍ സ്സുകളിലേക്കും 2024-25 അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കാത്ത ഈ അദ്ധ്യയന വര്‍ഷം നാലാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പട്ടിക ജാതി, മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുപാതികമായി പ്രവേശനം നല്‍കും. അപേക്ഷയോടോപ്പം കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ , ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തണം. ട്രെബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, റാന്നി എന്ന വിലാസത്തിലോ www.stmrs.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായോ ഫെബ്രുവരി 20ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04735 227703, 04735 221044, 9496070349, 9496070336
ജില്ലാ വികസന സമിതി യോഗം 27ന്
ജനുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം 27ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
ടെന്‍ഡര്‍
ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം ആവശ്യമായ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ചിന് പകല്‍ മൂന്നുവരെ. അപേക്ഷകള്‍ ലഭിക്കേണ്ട മേല്‍വിലാസം:ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കീഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല, ഫോണ്‍ – 0469 2610016, 9188959679 ഇമെയില്‍: [email protected]
ഉദ്ഘാടനം നാളെ (23)
തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നാളെ (23) ന് രാവിലെ 11ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തീയതി നീട്ടി
സംസ്ഥാനത്തെ ടോപ് ക്ളാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചു.
വെബ്‌സൈറ്റ്: http://scholarships.gov.in ഫോണ്‍: 0474-2914417
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ വികസവകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ട, നിര്‍ഭയ സെല്‍ മുഖാന്തിരം പഞ്ചായത്ത് തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധനലകലാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി യൂണിഫോം ടി-ഷര്‍ട്ട് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി : ക്വട്ടേഷന്‍ സ്വീകരിക്കുന്ന ജനുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്കായി ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍- 0468 2319998, ഇ മെയില്‍ : [email protected]
ടെണ്ടര്‍
റാന്നി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള നാലു പഞ്ചായത്തുകളിലെ 107 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് 12 വരെ. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി പെരുനാട്, മഠത്തുംമൂഴി ശബരിമല ഇടത്താവളം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8281865257
































