സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ 118 അങ്കണവാടി കേന്ദ്രങ്ങളില്‍ പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം നടത്തുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468 2362129, 9188959670.

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍ തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ്്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. താത്പര്യമുളളവര്‍ ഫെബ്രുവരി രണ്ടിന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890,2550322,9605542061. വെബ്സൈറ്റ്: www.kied.info

വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 30ന് പത്തനംതിട്ടയില്‍
വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 30ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം വൃദ്ധമന്ദിരത്തില്‍ താഴെ പറയുന്ന തീയതികളില്‍ ഹാജരാകണം. ഫോണ്‍ :9074782396.
കെയര്‍ പ്രൊവൈഡര്‍
ഇന്റര്‍വ്യൂ തീയതി : ഫെബ്രുവരി എട്ടിന് രാവിലെ 10 ന്. യോഗ്യത: എട്ടാം ക്ലാസ് പാസ്. പ്രായം: 18-50
ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്).പ്രതിമാസ വേതനം:- 18390.
ജെപിഎച്ച്എന്‍
ഇന്റര്‍വ്യൂ തീയതി: ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന്. യോഗ്യത: പ്ലസ് ടു, ജെപിഎച്ച് എന്‍/ പ്ലസ് ടു, എഎന്‍എം കോഴ്സ് പാസായിരിക്കണം. പ്രായം: 18-50. ഒഴിവ് -രണ്ട്. പ്രതിമാസ വേതനം:- 24520.

ക്വട്ടേഷന്‍

കോന്നി മെഡിക്കല്‍ കോളജിന്റെ ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലേറൊ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് ഉച്ചക്ക് 2.30 വരെ. ഫോണ്‍ : 0468 2344802.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...