ടെന്‍ഡര്‍
പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 15 ന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കണം.ഫോണ്‍ :0469-2610016
.
രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം
2023-24 അധ്യയന വര്‍ഷം പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും നിലവില്‍ 75ശതമാനം (2024 ജനുവരി വരെ) ഹാജര്‍ ഉളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും.അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരം, രക്ഷകര്‍ത്താക്കളില്‍ ഒരാളുടെ പേര് വിവരങ്ങള്‍ , ബാങ്ക് അക്കൗണ്ട് (പാസ് ബുക്ക് പകര്‍പ്പ് ) ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ 75 ശതമാനം ഹാജര്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. എം ആര്‍ എസ്, സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നു പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ഫോണ്‍ :04735- 227703
.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പത്തനംതിട്ട ജില്ലയിലെ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി -കെഎപി മൂന്ന് ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍ 537/2022) തസ്തികയുടെ 14.11.2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 6,7,8,9,12,13,14,15,16 എന്നീ തീയതികളില്‍ (9 ദിവസങ്ങള്‍) ,കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്-അടൂര്‍- വടക്കടത്തുകാവ്, ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍, പത്തനംതിട്ട എന്നിവിടങ്ങളിലും 6,7,8,9 എന്നീ തീയതികളില്‍ എസ്.എന്‍ കോളേജ് ഗ്രൗണ്ട് കൊല്ലം, എം.എം. എന്‍.എസ്.എസ് കോളേജ് ഗ്രൗണ്ട് കൊട്ടിയം, കൊല്ലം എന്നിവടങ്ങളിലും രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍: 0468 2222665
.
മാധ്യമപുരസ്‌കാരം
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ഇടുക്കിയില്‍ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമം പടവ് 2024 നോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സൃഷ്ടികളാണ് അവാര്‍ഡിനായി പരിഗണിയ്ക്കുന്നത്. പത്ര- മാസികകളിലേയും ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലേയും മികച്ച റിപ്പോര്‍ട്ടുകള്‍/ ഫീച്ചറുകള്‍/ ഡോക്കുമെന്ററി/ മാഗസിന്‍ പ്രോഗ്രാം/ ഫോട്ടോഗ്രാഫ് എന്നീ ഇനങ്ങളില്‍ പ്രത്യേക വിഭാഗങ്ങളായാണ് എന്‍ട്രികള്‍ പരിഗണിയ്ക്കപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും വകുപ്പിന്റെ www.dairydevelopment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 ന് വൈകിട്ട് അഞ്ചുവരെ. ഫോണ്‍-9495818683, 9995240861, 9446467244
സെലക്ഷന്‍ ട്രയല്‍
തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2024-2025 വര്‍ഷത്തെ അഞ്ചാം ക്ലാസ്, 11-ാം ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ് സി, എസ് റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി 27ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല് , പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യമുണ്ട്. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍ : 0471 2381601, 9447694394
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (ബൈ ട്രാന്‍സ്ഫര്‍)(കാറ്റഗറി നം. 498/2022) തസ്തികയുടെ 24.01.2024 ലെ 05/2024/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665
ആസൂത്രണ സമിതിയോഗം 7 ന്
പത്തനംതിട്ട ജില്ലാ ആസൂത്രണസമിതി യോഗം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ വയോ അഭ്യുദയ് യോജന(എ വി വൈ എ വൈ)പദ്ധതിയിലേക്ക് സോഷ്യല്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി ഒന്‍പതിന് 11 ന് റാന്നി വയലത്തല ഗവ. വൃദ്ധമന്ദിരത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂന് പങ്കെടുക്കാം. യോഗ്യത സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം/ബിരുദാനന്തര ബിരുദം.സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ – സര്‍ക്കാരേതര സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ.
ഫോണ്‍ – 0468 2325168 , 9447363557
അറിയിപ്പ്
ഭിന്നശേഷി വയോജന മേഖലകളിലെ വിവിധ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന്‍ അറിയിച്ചു. സഹചാരി, വിജയാമൃതം, സ്വാശ്രയ പദ്ധതി, പരിണയം, വയോരക്ഷ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റ് (sjd.kerala.gov.in) സന്ദര്‍ശിക്കാം.
ഫോണ്‍- 0468 2325168
സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു
കിടപ്പിലായ രോഗികള്‍ക്ക് പരിചരണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുവാന്‍ പുതിയ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതല ക്യാമ്പയിന്‍ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി അവരെ സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമിക്കുന്നത്. ഓരോ വാര്‍ഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും വാര്‍ഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കല്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരും സാമൂഹിക സന്നദ്ധസേനയുടെ വെബ്സൈറ്റില്‍ (https://sannadhasena.kerala.gov.in/volunteerregistration ) രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ സന്നദ്ധത അറിയിക്കണം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. ഫോണ്‍ – 7736205554
































