സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോയ്ക്ക് കീഴിലുളള എന്‍എഫ്എസ്എ യുടെ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ പിഡിഎസ് ഗോഡൗണുകളിലേക്ക് പുതിയ ഗതാഗത കരാറുകാരെ നിയമിക്കപെടുംവരെ മൂന്ന് മാസത്തേക്കോ /ഇ-ടെന്‍ഡര്‍ പ്രകാരമുളള കരാര്‍ നിലവില്‍ വരുന്ന തീയതിവരെയോ (ഇതില്‍ ആദ്യം വരുന്ന തീയതി വരെ)താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. റേഷന്‍ സാധനങ്ങള്‍ മാവേലിക്കര, ആവണീശ്വരം എന്നീ എഫ്‌സിഐ ഗോഡൗണ്‍ സിഎംആര്‍ മില്ലുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടെടുത്ത് പത്തനംതിട്ട കുലശേഖരപേട്ട, കോന്നി എന്നിവിടങ്ങളിലുളള ഗോഡൗണുകളില്‍ എത്തിക്കുകയും ഇവിടെനിന്നും കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍ വാതില്‍പടി വിതരണം നടത്തുകയും ചെയ്യുന്നതിനാണ് ക്വട്ടേഷന്‍. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് വരെ.
ഫോണ്‍ : 0468 2222308

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 12 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു.
ഫോണ്‍ : 9447556949

അപേക്ഷ ക്ഷണിച്ചു
2023-24 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. യൂണിവേഴ്സിറ്റി/ബന്ധപ്പെട്ട ഗവണ്‍മെന്റ് സെലക്ഷന്‍ ഏജന്‍സിയുടെ അലോട്ട്മെന്റ് മുഖേന മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒ.ഇ.സി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ കാറ്റഗറിയില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 15ന് ശേഷം അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികളുമായി ബന്ധപ്പെടണം.

യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചു
മഞ്ഞനിക്കര പെരുനാളിനോട് അനുബന്ധിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഞ്ഞനിക്കര വാര്‍ഡ് പരിധി യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഓവര്‍സിയര്‍ നിയമനം
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷം സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ക്കും ഒരു വര്‍ഷം സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രതിദിനം 755 രൂപയാണ് വേതനം. പ്രായപരിധി 40 വയസ്. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ : 0469 -2600167

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീഡി, ത്രീഡിഎസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 0469 2961525, 8281905525

ടെന്‍ഡര്‍
കോന്നി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലെ 107 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍ : 9074172812.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...