പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
ജില്ലയില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളമിഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നല്‍കപ്പെടുന്ന പകര്‍ച്ചവ്യാധിയുടെ വിവരങ്ങള്‍ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം)യില്‍ റിപ്പോര്‍ട്ട് ചെയണം.

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജനം ഉറവിട നശീകരണത്തിലൂടെ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളും പ്രതിരോധ ചികിത്സയും ഉറപ്പാക്കും. പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കുകയും പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്തി സമയബന്ധിതമായി ശുദ്ധജലലഭ്യത ഉറപ്പാക്കും. പമ്പിംഗ് സ്റ്റേഷന്‍ പരിസരത്തെ ജലസ്രോതസുകളുടെ മലിനീകരണം തടയും. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധനകള്‍ നടത്തും. ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണവും ഡ്രൈ ഡേ ആചരണവും നടപ്പാക്കും.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും പകര്‍ച്ച വ്യാധി പ്രതിരോധത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കും. വനിതാ ശിശു വികസന വകുപ്പ് അംഗണവാടി ഹെല്‍പ്പര്‍മാര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി ഗൃഹ സന്ദര്‍ശനവും സ്ഥാപന സന്ദര്‍ശനവും നടത്തി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സാംക്രമിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. മഴക്കാല പൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൃത്യമായ മോണിറ്ററിങ്ങിലൂടെയാണ് വകുപ്പുകള്‍ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...