സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗതാഗത നിയന്ത്രണം
ജണ്ടായിക്കല്‍ – അത്തിക്കയം റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
————
ഗതാഗത നിയന്ത്രണം
വെണ്ണിക്കുളം -റാന്നി റോഡില്‍ മേനാംതോട്ടം മുതല്‍ പൂവന്‍മല വരെയുളള ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ റീസ്‌റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
————-
ഗതാഗത നിയന്ത്രണം
ചിറ്റാര്‍- പുലയന്‍പാറ റോഡ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈട്ടിചുവട് മുതല്‍ വയ്യാറ്റുപുഴ വരെയുളള ഭാഗത്ത് ഗതാഗതം ഭാഗികമായി നിരോധിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
റാന്നി പുതമണ്‍-കട്ടതോട് റോഡിലെ കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുളളതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
————–
ഇ-ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി 2024-2025 കാലയളവിലേക്കുള്ള ലാബ് – ബ്ലഡ് ബാങ്ക് റീ-ഏജന്റ്സ്, കാത്ത്ലാബ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിലേക്കുള്ള മൂന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. https://etenders.kerala.gov.in ഈ സൈറ്റ് മുഖേന ഇ-ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഇ-ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ : 9497713258.

റോഡ് ഗതാഗതയോഗ്യമായി
ഏഴംകുളം -കൈപ്പട്ടൂര്‍ റോഡില്‍ റോഡ് പണിക്കായി അടച്ചിട്ട ഏഴംകുളം ജംഗ്ഷന്‍ മുതല്‍ കോടിയാട്ടുകാവ് വരെ ഗതാഗത യോഗ്യമാക്കി നാളെ (15) മുതല്‍ തുറന്നുകൊടുക്കുമെന്ന് കെആര്‍എഫ് ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
————–
പ്രീഡിഡിസി യോഗം 17 ന്
ജില്ലാ വികസന സമിതി പ്രീഡിഡിസി യോഗം ഈ മാസം 17 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...