സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടാലി കോഴ്‌സ് അഡ്മിഷന്‍
അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകള്‍ വരെയുള്ള മൊഡ്യൂളുകളാണ് കോഴ്‌സില്‍ പരിശീലനം നല്‍കുന്നത്. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ അവസാന വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കുന്നന്താനം അസാപ് കമ്മ്യൂണിറ്റിസ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തപ്പെടുക. 30 സീറ്റുകള്‍ ലഭ്യമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ ടാലി അക്കാഡമിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഫീസ് 8100 രൂപ. ഫോണ്‍ : 7994497989, 6235732523.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി/റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 34, 141, 142 ല്‍ നിന്നും, റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 149, 155, 124 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ഗോത്രവര്‍ഗ കോളനിയിലേക്ക് എത്തിച്ച് വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റി ഉള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം (ആദിവാസി ഈരുകളിലേക്കു അനുയോജ്യമായ വാഹനം താലുക്ക് സപ്ലൈ ഒഫീസര്‍മാര്‍ തെരഞ്ഞെടുക്കേണ്ടതാണ്) ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചിനു മുന്‍പായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ :0468 2222612

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...