അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെന്റര്‍ കം ഓപ്പറേറ്റര്‍ (ടര്‍ണിങ് ആന്‍ഡ് മില്ലിങ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ /ഡിപ്ലോമ/ ബി ഇ/ ബി.ടെക്ക് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് 15,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിക്കറ്റുകളുമായി ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍-9495711337,9446593462,0479 2452210/2953150
വോളന്റിയര്‍മാരെ ആവശ്യമുണ്ട്
സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന് സേവനസന്നദ്ധതയുള്ള യുവജനങ്ങളെ വോളന്റിയര്‍മാരായി ക്ഷണിക്കുന്നു. യുവജനങ്ങള്‍ക്ക് ജില്ലാതലത്തിലും തദ്ദേശസ്ഥാപനതലത്തിലും നടക്കുന്ന പരിപാടികളില്‍ പങ്കാളികളാകാം. യുവജനങ്ങള്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍സിസി വോളന്റിയര്‍മാര്‍, ക്ലബ്ബുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് പങ്കാളികളാകാം. രജിസ്ട്രേഷനായി ജില്ലാ ശുചിത്വ മിഷന്റെ 8129557741, 7306560562 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ഇ-മെയില്‍[email protected]