സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാളെ (2)
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാളെ (2) രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സൗജന്യ ഡേറ്റ എന്‍ട്രി പരിശീലനം
എന്‍എസ്ഡിസി യുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ ഡേറ്റ എന്‍ട്രി പരിശീലനത്തിന് 15 നും 45 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഏഴിന് മുമ്പ് രജിസ്ട്രേഷനായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2256000.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി മാര്‍ച്ച് മാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ്/വാര്‍ഷിക മസ്റ്ററിംഗ് നിശ്ചിത സമയപരിധിക്കുളളില്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആ കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (പട്ടിവര്‍ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം ) കാറ്റഗറി നം.103/2023 തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

വിമുക്ത ഭടന്മാര്‍ക്ക് വസ്തുനികുതി ഇളവിന് അപേക്ഷ സമര്‍പ്പിക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വിമുക്ത ഭടന്മാരുടെ വാസഗൃഹത്തിന് 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വസ്തുനികുതി ഇളവ് ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള സത്യപ്രസ്താവനയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ ഏപ്രില്‍ 10 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

നവീകരിച്ച ഒപി, ഡെന്റല്‍ ബ്ലോക്കുകളുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന്
തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒപി, ഡെന്റല്‍ ബ്ലോക്കുകളുടെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മാര്‍ച്ച് നാലിന് 11 ന് നിര്‍വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...