സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യപഠനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം. 18-45 വയസിനിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ക്ലാസുകള്‍ മാര്‍ച്ചില്‍ ആരംഭിക്കും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം. ഫോണ്‍ : 7356572327,7994497989.

സംരംഭകത്വ വര്‍ക്ക്ഷോപ്പ്
പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ അഞ്ച് ദിവസത്തെ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 18 മുതല്‍ 22 വരെ കളമശേരി കീഡ് കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 14 ന് മുമ്പായി http://kied.info/training-calender/ എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061

ഓമല്ലൂര്‍ വയല്‍ വാണിഭം: ദീപശിഖാ പ്രയാണം 13 ന്
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദീപശിഖാ പ്രയാണം 13ന് എത്തും. കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും 13 ന് രാവിലെ ആരംഭിച്ച് വൈകിട്ട് അഞ്ചിന് ഓമല്ലൂരിലെ സ്മൃതി മണ്ഡപമായ പാലമരച്ചോട്ടില്‍ സ്ഥാപിക്കും. വെളിനല്ലൂര്‍ തെക്കേ വയലില്‍ നിന്ന് 600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാളക്കൂറ്റന്‍ പാലക്കുറ്റിയുമായി ഓടി വന്നതിന്റെ സ്മരണയിലാണ് ഓമല്ലൂരില്‍ വയല്‍വാണിഭം നടക്കുന്നത്. മീനം ഒന്നായ മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 10 വരെയാണ് വയല്‍ വാണിഭം നടക്കുന്നത്. ആദ്യ ദിവസം അതിരാവിലെ കന്നുകാലിവാണിഭവും തുടര്‍ന്ന് കാര്‍ഷിക വിഭവങ്ങളും ഗൃഹോപകരണങ്ങളും ചെടികളും പണിയായുധങ്ങളുമൊക്കെ നിറയുന്ന ‘വാണിഭ വിപണിയും നടക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലാണ് സംഘാടകസമിതി ചെയര്‍മാന്‍. മറ്റു ഭാരവാഹികള്‍: ബൈജു ഓമല്ലൂര്‍ ( ജനറല്‍ കണ്‍വീനര്‍), സജയന്‍ ഓമല്ലൂര്‍ (പ്രോഗ്രാം കണ്‍വീനര്‍), സുബിന്‍ തോമസ് (പബ്ലിസിറ്റി കണ്‍വീനര്‍ ), ലിജോ ബേബി- (ഫിനാന്‍സ് കണ്‍വീനര്‍ ).

ടെണ്ടര്‍ ക്ഷണിച്ചു
കോന്നി ശിശു വികസന പദ്ധതി ഓഫീസ് പ്രവര്‍ത്തനത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ ഏജന്‍സികള്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ : 0468 2334110

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2024-25 കാലയളവില്‍ കമ്പ്യൂട്ടര്‍ പ്രിന്റിംഗ് ആന്‍ഡ് സര്‍വീസിംഗ്, ഓക്സിജന്‍ സിലിണ്ടര്‍ റീഫിലിംഗ്, ഡെന്റല്‍ ഉപകരണങ്ങള്‍, എക്സറേ ഫിലിം, സിടി ഫിലിം, ഇസിജി പേപ്പര്‍, ക്ലീനിംഗ് സോല്യൂഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23. ഫോണ്‍ : 9497713258

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. പ്രായപരിധി 27 വയസ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫിസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. നവകേരളം കര്‍മ്മപദ്ധതിയുടെ വെബ്‌സൈറ്റായ www.careers.haritham.kerala.gov.in മുഖേന മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.ഫോണ്‍: 0471 2449939

അപേക്ഷ സമര്‍പ്പിക്കണം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളും 2024- 25 വര്‍ഷത്തെ ലൈസന്‍സിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 31 ന് മുന്‍പായി ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....