സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
പോളച്ചിറ ദേശീയ മത്സ്യ വിത്തുല്പാദന കേന്ദ്രം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ അധീനതയിലുളള പോളച്ചിറ ദേശീയ മത്സ്യ വിത്തുല്പാദന കേന്ദ്രം എടത്വാ ഇന്റഗ്രേറ്റഡ് ഫിഷ് ഫാം എന്നിവയുടെ പരിസരങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുളള കാലയളവിലെ മേലാദായം എടുക്കുന്നതിനുളള അവകാശം ലേലം ചെയ്തു നല്‍കും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണം. ഇ-മെയില്‍ : [email protected]
———
പുനര്‍ലേലം
കെഐപി അഞ്ചാം ബറ്റാലിയനിലെ അധീനതയിലുളള മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന രണ്ട് മരുതി മരങ്ങള്‍ ഏപ്രില്‍ എട്ടിന് രാവിലെ 11 ന് ബറ്റാലിയന്‍ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ പുനര്‍ലേലം ചെയ്യും. ഫോണ്‍ : 04869233072
———
സൗജന്യ പരിശീലനം
പത്തനംതിട്ട, എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം 25 ന് രാവിലെ 10 ന് തുടങ്ങും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം.ഫോണ്‍ : 0468 2270243, 8330010232

കോണ്‍ഫിഡന്‍ഷ്യല്‍ ഗ്രേഡ് രണ്ട് ; അഭിമുഖം 22 ന്
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ കോണ്‍ഫിഡന്‍ഷ്യല്‍ ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍. 620/2021) തസ്തികയുടെ 18/08/2023ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 22 ന് രാവിലെ 9.30 ന് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് യഥാസമയം ഹാജരാകണം. ഫോണ്‍ 0468 2222665.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...