Monday, April 15, 2024 6:50 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷാ പരിശീലനം
കിലെ ഐ.എ.എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പരിശീലനം നല്‍കും. ഈ കോഴ്സിന് ചേരാന്‍ ആഗ്രഹിക്കുന്ന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങളുടെ ബിരുദധാരികളായ മക്കള്‍/ ആശ്രിതര്‍ ക്ഷേമ ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. വെബ്സൈറ്റ് : www.kile.kerala.gov.in. ഫോണ്‍: 8075768537, 0471-2479966, 0471-2309012.

Lok Sabha Elections 2024 - Kerala

അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) 2024-25 അധ്യയന വര്‍ഷത്തിലെ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നീ പഠന പദ്ധതികളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2024-25 വര്‍ഷത്തില്‍ നടത്തുന്ന എംഎഫ്എസ്സി, എംഎസ്സി, എംബിഎ, എംടെക്, പിഎച്ച്ഡി എന്നീ കോഴ്സുകള്‍ക്കാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18. വെബ് സൈറ്റ് : www.admission.kufos.ac.in

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും മെയ് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ഏപ്രില്‍ 25 ന് മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള പട്ടികജാതി പട്ടിക വർഗ ഐക്യവേദി പത്തനംതിട്ട ജില്ലാ കൺവെൻഷനും ജയന്തി ആഘോഷവും നടത്തി

0
പത്തനംതിട്ട: കേരള പട്ടികജാതി വർഗ ഐക്യവേദിയുടെ നേതൃത്വത്തിൽ  പത്തനംതിട്ട ജില്ലാ കൺവെൻഷനും...

“ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കുന്നു” : പ്രകാശ് കാരാട്ട്

0
ന്യൂഡൽഹി :രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

ഇന്ത്യ മുന്നണിയുടേത് അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണം : സി.പി ജോണ്‍

0
 പത്തനംതിട്ട : ഇന്ത്യയിലെ ജനങ്ങളുടെ തൊഴില്‍, പാര്‍പ്പിടം, വിവരങ്ങള്‍ അറിയുവാനുള്ള അവകാശം...

സി.പി.എം നേതാക്കള്‍ അവസരവാദത്തിന്‍റെ അപ്പോസ്തലര്‍ : അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സമയാസമയങ്ങളില്‍ അഭിപ്രായം മാറ്റുകയും ബി.ജെ.പിയുമായി തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ട്...